---
title: "തളിപ്പറമ്പിൽ റെഗുലേറ്ററി കമ്മിഷന്‍ ഉപഭോക്തൃ ബോധവത്കരണം സംഘടിപ്പിച്ചു"
english_title: "Reguletorycommition"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/241850/reguletorycommition"
published_at: "2024-10-11T15:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6708f2c966ab9_1000031429.jpg"
keywords: []
---

# തളിപ്പറമ്പിൽ റെഗുലേറ്ററി കമ്മിഷന്‍ ഉപഭോക്തൃ ബോധവത്കരണം സംഘടിപ്പിച്ചു

> **Lead Summary:** **തളിപ്പറമ്പ് :** റെഗുലേറ്ററി കമ്മിഷന്‍ സംഘടിപ്പിച്ച ഉപഭോക്തൃ ബോധവല്‍ക്കരണം തളിപ്പറമ്പ് റിക്രീയേഷൻ ഹാളിൽ നടന്നു. സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷന്‍ അംഗം എ.ജെ വില്‍സണ്‍ ഉദ്ഘാടനം ചെയ്തു. കമ്മിഷന്‍ കംപ്ലയന്‍സ് എക്സാമിനര്‍ ടി.ആര്‍ ഭുവനേന്ദ്ര പ്രസാദ് അധ്യക്ഷത വഹിച്ചു . ഉപഭോക്താക്കളുടെ പരാതികള്‍ക്ക് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥര്‍ മറുപടി നല്‍കി. നാടുകാണി കിന്‍ഫ്ര പാര്‍ക്കിലെ 33 കെ വി സബ് സ്റ്റേഷന്‍ 110 കെവി ആയി ഉയര്‍ത്തണമെന്ന് പാര്‍ക്കിലെ വ്യവസായികള്‍ ആവശ്യപ്പെട്ടു. സബ്സ്റ്റേഷന് ഒരേക്കര്‍ സ്ഥലം കൈമാറാന്‍ തയ്യാറാണെന്ന് കിന്‍ഫ്ര അറിയിച്ചു.

## Article Content

**തളിപ്പറമ്പ് :** റെഗുലേറ്ററി കമ്മിഷന്‍ സംഘടിപ്പിച്ച ഉപഭോക്തൃ ബോധവല്‍ക്കരണം തളിപ്പറമ്പ് റിക്രീയേഷൻ ഹാളിൽ നടന്നു. സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷന്‍ അംഗം എ.ജെ വില്‍സണ്‍ ഉദ്ഘാടനം ചെയ്തു. കമ്മിഷന്‍ കംപ്ലയന്‍സ് എക്സാമിനര്‍ ടി.ആര്‍ ഭുവനേന്ദ്ര പ്രസാദ് അധ്യക്ഷത വഹിച്ചു . ഉപഭോക്താക്കളുടെ പരാതികള്‍ക്ക് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥര്‍ മറുപടി നല്‍കി. നാടുകാണി കിന്‍ഫ്ര പാര്‍ക്കിലെ 33 കെ വി സബ് സ്റ്റേഷന്‍ 110 കെവി ആയി ഉയര്‍ത്തണമെന്ന് പാര്‍ക്കിലെ വ്യവസായികള്‍ ആവശ്യപ്പെട്ടു. സബ്സ്റ്റേഷന് ഒരേക്കര്‍ സ്ഥലം കൈമാറാന്‍ തയ്യാറാണെന്ന് കിന്‍ഫ്ര അറിയിച്ചു.

ഇക്കാര്യം പരിഗണനയിലാണെന്ന് കെ.എസ്.ഇ.ബിയും അറിയിച്ചു. കമ്മിഷന്‍ കണ്‍സ്യൂമര്‍ അഡ്വക്കസി കണ്‍സള്‍ട്ടന്റ് ബി. ശ്രീകുമാര്‍ വിഷയാവതരണം നടത്തി. കമ്മിഷന്‍ സെക്രട്ടറി സി.ആര്‍ സതീഷ് ചന്ദ്രന്‍, കമ്മിഷന്‍ എസ്.എ.എസ് അംഗം കെ.എസ്.ഇ.ബി ഡെപ്യൂട്ടി ചീഫ് എന്‍ജിനിയര്‍ സാനു ജോര്‍ജ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ പി.പി വിനീഷ്, കെ.എസ്.എസ് .ഐ.എ ജില്ലാ പ്രസിഡന്റ് അബ്ദുല്‍ കരീം എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/241850/reguletorycommition)