---
title: "ആറളം പഞ്ചായത്തിലെ സുഹ്റ യു.പി . സ്കൂൾ ഹരിതവിദ്യാലയമാകുന്നു"
english_title: "Harithavidyalayam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/241864/harithavidyalayam"
published_at: "2024-10-11T15:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6708fbc657e60_1000031441.jpg"
keywords: []
---

# ആറളം പഞ്ചായത്തിലെ സുഹ്റ യു.പി . സ്കൂൾ ഹരിതവിദ്യാലയമാകുന്നു

> **Lead Summary:** **ഇരിട്ടി : ** മാലിന്യ മുക്ത നവകേരളം ജനകിയ ക്യാമ്പയിൻ്റെ ഭാഗമായി ആറളം പഞ്ചായത്തിലെ വെള്ളരിവയൽ സുഹ്റ യു പി. സ്കൂൾ ഹരിത വിദ്യാലയമാക്കി മാറ്റുന്നതിൻ്റെ പ്രവർത്തനോദ്ഘാടനം പഞ്ചായത്ത് പ്രസിഡൻ്റ് കെ.പി. രജേഷ് നിർവ്വഹിച്ചു. പി ടി എ പ്രസിഡൻ്റ് ഷെമിൽ ചന്ദ്രോത്ത് അധ്യക്ഷത വഹിച്ചു. ഹരിത കേരളം മിഷൻ ജില്ലാ റിസോഴ്സ് പേഴ്സൺ ജയപ്രകാശ് പന്തക്ക വിഷയാവതരണം നടത്തി .

## Article Content

**ഇരിട്ടി : ** മാലിന്യ മുക്ത നവകേരളം ജനകിയ ക്യാമ്പയിൻ്റെ ഭാഗമായി ആറളം പഞ്ചായത്തിലെ വെള്ളരിവയൽ സുഹ്റ യു പി. സ്കൂൾ ഹരിത വിദ്യാലയമാക്കി മാറ്റുന്നതിൻ്റെ പ്രവർത്തനോദ്ഘാടനം പഞ്ചായത്ത് പ്രസിഡൻ്റ് കെ.പി. രജേഷ് നിർവ്വഹിച്ചു. പി ടി എ പ്രസിഡൻ്റ് ഷെമിൽ ചന്ദ്രോത്ത് അധ്യക്ഷത വഹിച്ചു. ഹരിത കേരളം മിഷൻ ജില്ലാ റിസോഴ്സ് പേഴ്സൺ ജയപ്രകാശ് പന്തക്ക വിഷയാവതരണം നടത്തി .

പഞ്ചായത്തിലെ സ്കൂളുകൾ ഹരിത വിദ്യാലയമാക്കുന്നതിൻ്റെ ഭഗമായിട്ടാണ് സ്കൂളിൽ അതിൻ്റെ പ്രവർത്തനം ആരംഭിച്ചത്. സ്കൂളുകളിലേക്ക് പച്ചത്തുരുത്തിന് ആവശ്യമായ ചെടികൾ രക്ഷിതാക്കൾ കൊണ്ടുവന്ന് നടുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. പച്ചത്തുരുത്തുകൾ എല്ലാ സ്കൂളുകളിലും ഒരുക്കുന്നതാണ്. വാർഡ് മെമ്പർ കെ.പി. സലീന ടീച്ചർ പ്രധാന അധ്യാപിക ബീന ടീച്ചർ, പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ സബിത, ധന്യ എ.എം എന്നിവർ പ്രസംഗിച്ചു . ചടങ്ങിൽ അധ്യാപകർ, ഹരിതസഭ ചുമതലക്കാർ, വിദ്യാർഥികൾ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/241864/harithavidyalayam)