---
title: "റമ്പൂട്ടാൻ തൊണ്ടയിൽ കുടുങ്ങി  അഞ്ചുമാസം പ്രായമുള്ള  കുഞ്ഞ് മരിച്ചു"
english_title: "Babydeathbyramboottan"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/241870/babydeathbyramboottan"
published_at: "2024-10-11T16:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/670901635707e_1000031448.jpg"
keywords: []
---

# റമ്പൂട്ടാൻ തൊണ്ടയിൽ കുടുങ്ങി  അഞ്ചുമാസം പ്രായമുള്ള  കുഞ്ഞ് മരിച്ചു

> **Lead Summary:** **തിരുവനന്തപുരം : ** റമ്പൂട്ടാൻ തൊണ്ടയിൽ കുടുങ്ങി കുഞ്ഞ് മരിച്ചു. അഞ്ചുമാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം. തിരുവനന്തപുരം തോട്ടയ്ക്കാട് മംഗ്ലാവിൽ വീട്ടിൽ അനീഷ് – വൃന്ദ ദമ്പതികളുടെ ആൺകുഞ്ഞ് ആദം ആണ് മരിച്ചത്.ഇന്നലെ വൈകുന്നേരമാണ് കുഞ്ഞ് റമ്പൂട്ടാൻ പുറംതോടോടെ വിഴുങ്ങിയത്.

## Article Content

**തിരുവനന്തപുരം : ** റമ്പൂട്ടാൻ തൊണ്ടയിൽ കുടുങ്ങി കുഞ്ഞ് മരിച്ചു. അഞ്ചുമാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം. തിരുവനന്തപുരം തോട്ടയ്ക്കാട് മംഗ്ലാവിൽ വീട്ടിൽ അനീഷ് – വൃന്ദ ദമ്പതികളുടെ ആൺകുഞ്ഞ് ആദം ആണ് മരിച്ചത്.ഇന്നലെ വൈകുന്നേരമാണ് കുഞ്ഞ് റമ്പൂട്ടാൻ പുറംതോടോടെ വിഴുങ്ങിയത്.

കുഞ്ഞിനെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയും വിഴുങ്ങിയ റമ്പൂട്ടാൻ പുറത്തെടുക്കുകയും ചെയ്തു. തിരുവനന്തപുരം SAT ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിൽസയിലിരിക്കെ ഇന്ന് രാവിലെ മരണം സംഭവിക്കുകയായിരുന്നു. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/241870/babydeathbyramboottan)