---
title: "കണിച്ചാർ പഞ്ചായത്ത് ജനകീയ ആംബുലൻസ് നാടിന് സമർപ്പിച്ചു "
english_title: "Kanichar panjayath janakeey ambulance "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/24188/kanichar-panjayath-janakeey-ambulance"
published_at: "2022-02-03T12:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61fb7c237e74f_Picsart_22-02-03_12-25-44-340.jpg"
keywords: []
---

# കണിച്ചാർ പഞ്ചായത്ത് ജനകീയ ആംബുലൻസ് നാടിന് സമർപ്പിച്ചു 

> **Lead Summary:** കണിച്ചാർ: ഗ്രാമപഞ്ചായത്ത് ജനകീയ ആംബുലൻസ് നാടിന് സമർപ്പിച്ചു.കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയാണ് ജനകീയ ആംബുലൻസിന്റെ താക്കോൽ ദാനം നിർവഹിച്ചത്.

## Article Content

കണിച്ചാർ: ഗ്രാമപഞ്ചായത്ത് ജനകീയ ആംബുലൻസ് നാടിന് സമർപ്പിച്ചു.കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയാണ് ജനകീയ ആംബുലൻസിന്റെ താക്കോൽ ദാനം നിർവഹിച്ചത്.

  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റിൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഷാന്റി തോമസ് ജില്ലാ പഞ്ചായത്ത് മെമ്പർ വി. ഗീത, പഞ്ചായത്ത് മെമ്പർമാരായ ജിമ്മി അബ്രഹാം , ജോജൻ എടത്താഴെ ,തോമസ് വടശ്ശേരി, ലിസമ്മ ജോസഫ് വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ. കെ. ശ്രീജിത്ത് , ജോഷി കുന്നേൽ,മൈക്കിൾ ടി. മാലത്ത്, രാമചന്ദ്രൻ തിട്ടയിൽ, ബ്രിട്ടോ ജോസ് വ്യാപാരി പ്രതിനിധികളായ മത്തായി മൂലേച്ചാലിൽ, കെ. എം. ജോൺ തുടങ്ങിയവർ പങ്കെടുത്തു. പഞ്ചായത്ത് സെക്രട്ടറി എൻ പ്രദീപൻ സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/24188/kanichar-panjayath-janakeey-ambulance)