---
title: "'മാഹി തിരുനാൾ'; ക്രമസമാധാന പാലനത്തിന് ക്രമീകരണങ്ങൾ ഒരുക്കിയതായി പോലീസ് സൂപ്രണ്ട്"
english_title: "mahi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/242048/mahi"
published_at: "2024-10-12T12:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/670a1e24d37b0_IMG-20241012-WA0029.jpg"
keywords: []
---

# 'മാഹി തിരുനാൾ'; ക്രമസമാധാന പാലനത്തിന് ക്രമീകരണങ്ങൾ ഒരുക്കിയതായി പോലീസ് സൂപ്രണ്ട്

> **Lead Summary:** **മാഹി** : മാഹി പോലീസ് വകുപ്പിന്റെ ക്രമസമാധാന പാലനത്തിനും, ഗതാഗത നിയന്ത്രണത്തിനും, വിപുലമായ ക്രമീകരണങ്ങൾ ഒരുക്കിയതായി മാഹി പോലീസ് സൂപ്രണ്ട് ജി. ശരവണൻ മാഹി എസ്പി ഓഫീസിൽ വച്ച് നടത്തിയ വാർത്താസമ്മേളനത്തിൽ അറിയിച്ചു. തിരുനാളിന്റെ പ്രധാന ദിവസങ്ങളായ 14,15 തീയതികളിൽ തലശ്ശേരി ഭാഗത്തുനിന്നും വരുന്നതായ ബസ്, ലോറി മുതലായ വാഹനങ്ങൾ മുണ്ടോക്ക് റോഡ് വഴി റെയിൽവേ സ്റ്റേഷൻ മുൻവശത്ത് കൂടി അഴിയൂർ ചുങ്കം ഭാഗത്തേക്ക് കടന്നുപോകണം. വടകര ഭാഗത്തുനിന്നും വരുന്ന എല്ലാ വാഹനങ്ങളും ഗവൺമെന്റ് ഹോസ്പിറ്റൽ ജംഗ്ഷനിൽ നിന്നും ഇടതുഭാഗത്തേക്ക് തിരിഞ്ഞ് താഴങ്ങാടി റോഡ്, ടാഗോർ പാർക്ക് റോഡ് വഴി പോലീസ് സ്റ്റേഷന്റെ മുൻവശത്ത് കൂടി കടന്ന് മാഹി പാലം ഭാഗത്തേക്ക് പോകണം. മെയിൻ റോഡിൽ സെമിത്തേരി റോഡ് ജംഗ്ഷൻ മുതൽ ഗവൺമെന്റ് ആശുപത്രി ജംഗ്ഷൻ വരെയും വാഹനങ്ങൾക്ക് പാർക്കിംഗ് അനുവദിക്കുന്നതല്ല.

## Article Content

**മാഹി** : മാഹി പോലീസ് വകുപ്പിന്റെ ക്രമസമാധാന പാലനത്തിനും, ഗതാഗത നിയന്ത്രണത്തിനും, വിപുലമായ ക്രമീകരണങ്ങൾ ഒരുക്കിയതായി മാഹി പോലീസ് സൂപ്രണ്ട് ജി. ശരവണൻ മാഹി എസ്പി ഓഫീസിൽ വച്ച് നടത്തിയ വാർത്താസമ്മേളനത്തിൽ അറിയിച്ചു. തിരുനാളിന്റെ പ്രധാന ദിവസങ്ങളായ 14,15 തീയതികളിൽ തലശ്ശേരി ഭാഗത്തുനിന്നും വരുന്നതായ ബസ്, ലോറി മുതലായ വാഹനങ്ങൾ മുണ്ടോക്ക് റോഡ് വഴി റെയിൽവേ സ്റ്റേഷൻ മുൻവശത്ത് കൂടി അഴിയൂർ ചുങ്കം ഭാഗത്തേക്ക് കടന്നുപോകണം. വടകര ഭാഗത്തുനിന്നും വരുന്ന എല്ലാ വാഹനങ്ങളും ഗവൺമെന്റ് ഹോസ്പിറ്റൽ ജംഗ്ഷനിൽ നിന്നും ഇടതുഭാഗത്തേക്ക് തിരിഞ്ഞ് താഴങ്ങാടി റോഡ്, ടാഗോർ പാർക്ക് റോഡ് വഴി പോലീസ് സ്റ്റേഷന്റെ മുൻവശത്ത് കൂടി കടന്ന് മാഹി പാലം ഭാഗത്തേക്ക് പോകണം. മെയിൻ റോഡിൽ സെമിത്തേരി റോഡ് ജംഗ്ഷൻ മുതൽ ഗവൺമെന്റ് ആശുപത്രി ജംഗ്ഷൻ വരെയും വാഹനങ്ങൾക്ക് പാർക്കിംഗ് അനുവദിക്കുന്നതല്ല.

വാഹനങ്ങൾ സൗകര്യപ്രദമായ രീതിയിൽ പാർക്ക് ചെയ്യുവാൻ വേണ്ടി മാഹി കോളേജ് ഗ്രൗണ്ട്, മഞ്ചക്കൽ ഇൻഡോർ സ്റ്റേഡിയം,ടാഗോർ പാർക്കിന്റെ തെക്കുവശം, ഗവൺമെന്റ് ഗസ്റ്റ് ഹൗസിനു വേണ്ടി നീക്കിവെച്ച സ്ഥലം, എന്നിവ പാർക്കിങ്ങിനായി ഭക്തജനങ്ങൾക്ക് ഉപയോഗിക്കാവുന്നതാണ്. പോക്കറ്റടി, മോഷണം, ചൂതാട്ടം തുടങ്ങിയവ തടയുന്നതിനും സ്ഥിരം കുറ്റവാളികളെ തിരിച്ചറിയുന്നതിനായി പ്രത്യേകം ക്രൈം സ്ക്കോഡിനെ നിയോഗിച്ചിട്ടുണ്ട്. പുതുച്ചേരിയിൽ നിന്നും തിരുനാൾ ഡ്യൂട്ടിക്കായി കൂടുതൽ സേനാംഗങ്ങളെ വിന്യസിച്ചു. സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി ദേവാലയത്തിനകത്ത് മൊബൈൽ ഫോൺ കടലാസ് പ്രതികൾ ബാഗ് മറ്റ് സാമഗ്രികൾ ഒന്നും തന്നെ അനുവദിക്കുന്നതല്ല. 14ന് മാഹി ടൗണിൽ മദ്യശാലകൾ ഒന്നും തന്നെ പ്രവർത്തിക്കുന്നതല്ല അനദികൃത മദ്യ വില്പന തടയുന്നതിന് ഒപ്പം കുറ്റക്കാർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും പ്രത്യേക സുരക്ഷാ നടപടികൾക്കായി കേരള പോലീസിന്റെ ബോംബ് സ്കോഡിന്റെ സഹായവും ഉണ്ടാവുമെന്നും മാഹി പോലീസ് സുപ്രണ്ട് ജി. ശരവണൻ പറഞ്ഞു. മാഹി പോലീസ് സൂപ്രണ്ട് ജി. ശരവണൻ സർക്കിൾ ഇൻസ്പെക്ടർ ആർ. ഷണ്മുഖം,എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/242048/mahi)