---
title: "18.5 ലക്ഷം തട്ടിയ കേസില്‍ കണ്ണൂര്‍ സ്വദേശി അറസ്‌റ്റില്‍"
english_title: "arested "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/242061/arested"
published_at: "2024-10-12T12:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/670a2fd8f25a5_download_(7).jpeg"
keywords: []
---

# 18.5 ലക്ഷം തട്ടിയ കേസില്‍ കണ്ണൂര്‍ സ്വദേശി അറസ്‌റ്റില്‍

> **Lead Summary:** **കണ്ണൂർ :**കാടമുറി സ്വദേശിയായ യുവാവിനെ ഓണ്‍ലൈനായി ക്രിപ്‌റ്റോ കറന്‍സിയില്‍ നിക്ഷേപിച്ച്‌ ഗോള്‍ഡ്‌ മൈനിങ്‌ നടത്തി ലാഭം ഉണ്ടാക്കാമെന്ന്‌ പറഞ്ഞ്‌ വിശ്വസിപ്പിച്ച്‌ 8 തവണകളായി 18.5 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ കണ്ണൂര്‍ സ്വദേശി അറസ്‌റ്റില്‍.കണ്ണൂര്‍ കീഴൂര്‍ പുന്നാട്‌ ,മീതലെ ശ്രീരാഗത്തില്‍ എ.കെ.പ്രദീഷിനെ യാണ്‌ പോലീസ്‌ അറസ്‌റ്റ് ചെയ്‌തത്‌. ഓഗസ്‌റ്റ് 12 മുതല്‍ സെപ്‌റ്റംബര്‍ 20 വരെയുള്ള കാലയളവില്‍ ഫെയ്‌സ്ബുക്ക്‌ വഴി പരിചയപ്പെട്ട ഒരാള്‍ യുവാവിനെ സമീപിച്ച്‌ ക്രിപ്‌റ്റോ കറന്‍സിയില്‍ നിക്ഷേപം നടത്തി ഗോള്‍ഡ്‌ മൈനിങ്‌ ചെയ്‌തു ലാഭം ഉണ്ടാക്കാമെന്ന്‌ പറഞ്ഞു വിശ്വസിപ്പിക്കുകയും മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി ട്രേഡ്‌ ചെയ്യാന്‍ പറയുകയുമായിരുന്നു. ആപ്ലിക്കേഷന്റെ ചാറ്റ്‌ ഫംഗ്‌ഷന്‍ വഴി അയച്ചുകൊടുത്ത വിവിധ ബാങ്ക്‌ അക്കൗണ്ടുകളിലേക്ക്‌ ഇയാളെ കൊണ്ട്‌ 18 ലക്ഷത്തോളം രൂപ നിക്ഷേപിപ്പിക്കുകയും ചെയ്‌തു.

## Article Content

**കണ്ണൂർ :**കാടമുറി സ്വദേശിയായ യുവാവിനെ ഓണ്‍ലൈനായി ക്രിപ്‌റ്റോ കറന്‍സിയില്‍ നിക്ഷേപിച്ച്‌ ഗോള്‍ഡ്‌ മൈനിങ്‌ നടത്തി ലാഭം ഉണ്ടാക്കാമെന്ന്‌ പറഞ്ഞ്‌ വിശ്വസിപ്പിച്ച്‌ 8 തവണകളായി 18.5 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ കണ്ണൂര്‍ സ്വദേശി അറസ്‌റ്റില്‍.കണ്ണൂര്‍ കീഴൂര്‍ പുന്നാട്‌ ,മീതലെ ശ്രീരാഗത്തില്‍ എ.കെ.പ്രദീഷിനെ യാണ്‌ പോലീസ്‌ അറസ്‌റ്റ് ചെയ്‌തത്‌. ഓഗസ്‌റ്റ് 12 മുതല്‍ സെപ്‌റ്റംബര്‍ 20 വരെയുള്ള കാലയളവില്‍ ഫെയ്‌സ്ബുക്ക്‌ വഴി പരിചയപ്പെട്ട ഒരാള്‍ യുവാവിനെ സമീപിച്ച്‌ ക്രിപ്‌റ്റോ കറന്‍സിയില്‍ നിക്ഷേപം നടത്തി ഗോള്‍ഡ്‌ മൈനിങ്‌ ചെയ്‌തു ലാഭം ഉണ്ടാക്കാമെന്ന്‌ പറഞ്ഞു വിശ്വസിപ്പിക്കുകയും മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി ട്രേഡ്‌ ചെയ്യാന്‍ പറയുകയുമായിരുന്നു. ആപ്ലിക്കേഷന്റെ ചാറ്റ്‌ ഫംഗ്‌ഷന്‍ വഴി അയച്ചുകൊടുത്ത വിവിധ ബാങ്ക്‌ അക്കൗണ്ടുകളിലേക്ക്‌ ഇയാളെ കൊണ്ട്‌ 18 ലക്ഷത്തോളം രൂപ നിക്ഷേപിപ്പിക്കുകയും ചെയ്‌തു.

പിന്നീട്‌ പണം തിരികെ ലഭിക്കുന്നതിന്‌ വീണ്ടും 14 ലക്ഷം രൂപ നികുതി ആയി അടയ്‌ക്കണമെന്ന്‌ ഇവര്‍ ആവശ്യപ്പെട്ടപ്പോഴാണ്‌ തട്ടിപ്പിനിരയായിയെന്ന്‌ യുവാവിന്‌ മനസ്സിലായത്‌. ക്രിപ്‌റ്റോ കറന്‍സി ട്രേഡ്‌ നടത്തുന്ന ശരിയായ കമ്ബനികളുടെ രൂപത്തിലുള്ള മൊബൈല്‍ ആപ്ലിക്കേഷനുകള്‍ ഉണ്ടാക്കിയാണ്‌ ഇവര്‍ തട്ടിപ്പിന്‌ ഉപയോഗിക്കുന്നത്‌. യുവാവിന്റെ പരാതിയെ തുടര്‍ന്ന്‌ വാകത്താനം പോലീസ്‌ കേസ്‌ രജിസ്‌റ്റര്‍ ചെയ്‌ത് അന്വേഷണം നടത്തി വരികയായിരുന്നു. പണം തട്ടിയെടുത്ത ബാങ്ക്‌ അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തില്‍ കാസര്‍ഗോഡ്‌, കണ്ണൂര്‍ ജില്ലകളിലെ വിവിധ ബാങ്കുകള്‍ വഴി തട്ടിയെടുത്ത പണം ഇയാള്‍ പിന്‍വലിച്ചിട്ടുള്ളതായി മനസ്സിലാക്കി ഇയാളെ പിടികൂടുകയായിരുന്നു. ബന്ധുക്കളുടെയും പരിചയക്കാരുടെയും പേരില്‍ അക്കൗണ്ടുകള്‍ തുടങ്ങി ഇതിലൂടെയാണ്‌ ഇയാള്‍ പണം പിന്‍വലിച്ചിരുന്നത്‌. പതിനഞ്ചോളം അക്കൗണ്ടുകള്‍ ഇയാള്‍ ഇങ്ങനെ എടുത്തതായി അറിവായിട്ടുണ്ട്‌. പ്രതിയെ കോടതിയില്‍ ഹാജരാക്കി.കേസില്‍ വിശദമായ അന്വേഷണം നടത്തിവരികയാണെന്നു പോലീസ്‌ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/242061/arested)