---
title: "മണത്തണ ചപ്പാരം ക്ഷേത്രത്തിലെ നവരാത്രി ആഘോഷപരിപാടികൾ ഇന്ന് അവസാനിക്കും "
english_title: "Navarathri celebrations at Manathana Chapparam temple will end today "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/242062/navarathri-celebrations-at-manathana-chapparam-temple-will-end-today"
published_at: "2024-10-12T12:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/670a257007c36_chapparam.jpg"
keywords: []
---

# മണത്തണ ചപ്പാരം ക്ഷേത്രത്തിലെ നവരാത്രി ആഘോഷപരിപാടികൾ ഇന്ന് അവസാനിക്കും 

> **Lead Summary:** മണത്തണ: ചപ്പാരം ഭഗവതി ക്ഷേത്രത്തിലെ 37 ആം നവരാത്രി മഹോത്സവം പരിസമാപ്തിയിലേക്ക് അടുക്കുന്നു. നവരാത്രി മണ്ഡപത്തിലെ ആഘോഷപരിപാടികൾ ഇന്ന് അവസാനിക്കും. ഈ വർഷം ക്ഷേത്രത്തിൽ വൻ ഭക്തജന തിരക്കാണ് അനുഭവപ്പെടുന്നത്. പത്ത് ദിവസത്തെ ആഘോഷപരിപാടികളിൽ വിവിധ കലാപരിപാടികളാണ് നടന്നത്. എല്ലാ ദിവസവും വൈകീട്ട് 6 മണിക്ക് പുരാണപാരായണ പാരായണത്തോടെ തുടക്കം കുറിക്കുന്ന ആഘോഷ പരിപാടികൾ രാത്രി 10 :30 ന് അവസാനിക്കും.

## Article Content

മണത്തണ: ചപ്പാരം ഭഗവതി ക്ഷേത്രത്തിലെ 37 ആം നവരാത്രി മഹോത്സവം പരിസമാപ്തിയിലേക്ക് അടുക്കുന്നു. നവരാത്രി മണ്ഡപത്തിലെ ആഘോഷപരിപാടികൾ ഇന്ന് അവസാനിക്കും. ഈ വർഷം ക്ഷേത്രത്തിൽ വൻ ഭക്തജന തിരക്കാണ് അനുഭവപ്പെടുന്നത്. പത്ത് ദിവസത്തെ ആഘോഷപരിപാടികളിൽ വിവിധ കലാപരിപാടികളാണ് നടന്നത്. എല്ലാ ദിവസവും വൈകീട്ട് 6 മണിക്ക് പുരാണപാരായണ പാരായണത്തോടെ തുടക്കം കുറിക്കുന്ന ആഘോഷ പരിപാടികൾ രാത്രി 10 :30 ന് അവസാനിക്കും.

പി എസ് മോഹനൻ കൊട്ടിയൂരിന്റെ നേതൃത്വത്തിൽ തുടർച്ചയായി അഞ്ച് ദിവസങ്ങളിൽ അവതരിപ്പിച്ച ദേവിഭാഗവത കഥാമൃതം ഏറെ ശ്രദ്ധേയമായി. ദേവിഭാഗവത പാരായണവും ഭക്തിരസം നിറച്ച ആഖ്യാനവും ഭക്തജന ശ്രദ്ധ പിടിച്ചുപറ്റി. നവരാത്രി മണ്ഡപത്തിൽ ഇന്ന് വടകര വരദയുടെ സാമൂഹ്യ നാടകം 'അമ്മമഴക്കാറ്‌' അരങ്ങേറും. വിജയദശമി ദിവസത്തെ വിദ്യാരംഭത്തിനുള്ള ഒരുക്കങ്ങൾ ക്ഷേത്രത്തിൽ ആരംഭിച്ചു. ക്ഷേത്ര തിരുമുറ്റത്താണ് ഇത്തവണ വിദ്യാരംഭ ചടങ്ങുകൾ നടക്കുക. വാരണാസി മാധവൻ നമ്പൂതിരി കുട്ടികൾക്ക് ആദ്യാക്ഷരം പകർന്നു നൽകും. വിദ്യാരംഭ ചടങ്ങുകൾ നാളെ രാവിലെ 8 മണിക്ക് ആരംഭിക്കും. വാഹനപൂജ രാവിലെ 6 മണിക്ക് മുൻപായി ആരംഭിക്കുമെന്ന് ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/242062/navarathri-celebrations-at-manathana-chapparam-temple-will-end-today)