---
title: " കണ്ണൂരിൽ  ട്രെയിനില്‍ നിന്നും  മദ്യം പിടികൂടി"
english_title: "kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/242071/kannur"
published_at: "2024-10-12T13:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/670a304f05595_Screenshot_20241012-134539_Chrome.jpg"
keywords: []
---

#  കണ്ണൂരിൽ  ട്രെയിനില്‍ നിന്നും  മദ്യം പിടികൂടി

> **Lead Summary:** കണ്ണൂർ : ട്രെയിനില്‍ നിന്നും ആളില്ലാത്ത നിലയില്‍ പ്ലാസ്റ്റിക് ചാക്കില്‍ സൂക്ഷിച്ച ഗോവൻ മദ്യം പിടികൂടി. വ്യാഴാഴ്ച രാത്രി മംഗളൂരു - കണ്ണൂർ പാസഞ്ചർ ട്രെയിൻ കണ്ണൂരിലെത്തിയപ്പോഴാണ് മദ്യം കണ്ടെത്തിയത്. 11 ബോട്ടിലുകളിലായി 8.25 ലിറ്റർ ഗോവയില്‍ മാത്രം വില്‍പനാനുമതിയുള്ള ഇന്ത്യൻ നിർമിത വിദേശമദ്യമാണ് പിടിച്ചെടുത്തത്. ട്രെയിനിന്റെ പിറക് വശത്തെ ജനറല്‍ കബാർട്ട്മെന്റിന്റെ ശുചിമുറിക്കടുത്ത് നിന്നാണ് മദ്യം കണ്ടെത്തിയത്. റെയില്‍വേ പൊലീസ് എസ്.എച്ച്‌.ഒ പി.വിജേഷ്, ആർ.പി.എഫ് ഇൻസ്പെക്ടർ ജെ.വർഗീസ്, എസ്.ഐ സഞ്ജയ് കുമാർ, ഹെഡ് കോണ്‍സ്റ്റബിള്‍മാരായ ശശിധരൻ, സജേഷ്, എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് മദ്യം പിടികൂടിയത്.

## Article Content

കണ്ണൂർ : ട്രെയിനില്‍ നിന്നും ആളില്ലാത്ത നിലയില്‍ പ്ലാസ്റ്റിക് ചാക്കില്‍ സൂക്ഷിച്ച ഗോവൻ മദ്യം പിടികൂടി. വ്യാഴാഴ്ച രാത്രി മംഗളൂരു - കണ്ണൂർ പാസഞ്ചർ ട്രെയിൻ കണ്ണൂരിലെത്തിയപ്പോഴാണ് മദ്യം കണ്ടെത്തിയത്. 11 ബോട്ടിലുകളിലായി 8.25 ലിറ്റർ ഗോവയില്‍ മാത്രം വില്‍പനാനുമതിയുള്ള ഇന്ത്യൻ നിർമിത വിദേശമദ്യമാണ് പിടിച്ചെടുത്തത്. ട്രെയിനിന്റെ പിറക് വശത്തെ ജനറല്‍ കബാർട്ട്മെന്റിന്റെ ശുചിമുറിക്കടുത്ത് നിന്നാണ് മദ്യം കണ്ടെത്തിയത്. റെയില്‍വേ പൊലീസ് എസ്.എച്ച്‌.ഒ പി.വിജേഷ്, ആർ.പി.എഫ് ഇൻസ്പെക്ടർ ജെ.വർഗീസ്, എസ്.ഐ സഞ്ജയ് കുമാർ, ഹെഡ് കോണ്‍സ്റ്റബിള്‍മാരായ ശശിധരൻ, സജേഷ്, എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് മദ്യം പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/242071/kannur)