---
title: "സൗജന്യ വയറിങ് നടത്തി വൈദ്യുതി കണക്ഷന്‍ നല്‍കി കെഎസ്ഇബി വര്‍ക്കേഴ്‌സ് അസോസിയേഷന്‍ സിഐടിയു കൂത്തുപറമ്പ് യൂണിറ്റ്"
english_title: "Ksebkoothuparamba"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/242112/ksebkoothuparamba"
published_at: "2024-10-12T15:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/670a4b2feb8dc_1000031633.jpg"
keywords: []
---

# സൗജന്യ വയറിങ് നടത്തി വൈദ്യുതി കണക്ഷന്‍ നല്‍കി കെഎസ്ഇബി വര്‍ക്കേഴ്‌സ് അസോസിയേഷന്‍ സിഐടിയു കൂത്തുപറമ്പ് യൂണിറ്റ്

> **Lead Summary:** **കൂത്തുപറമ്പ് : **കാവിന്‍മൂലയില്‍ കണിച്ചാംക്കണ്ടി സതിയുടെ വീട്ടില്‍ സൗജന്യമായി വയറിങ് നടത്തി വൈദ്യുതി കണക്ഷന്‍ നല്‍കി കെഎസ്ഇബി വര്‍ക്കേഴ്‌സ് അസോസിയേഷന്‍ സിഐടിയു കൂത്തുപറമ്പ് യൂണിറ്റ് ആണ് മാതൃകയായി. കണക്ഷന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം ചിറ്റാരിപ്പറമ്പ് പഞ്ചായത്ത് പ്രസിഡന്റ്് വി.ബാലന്‍ ഉദ്ഘാടനം ചെയ്തു. സാമ്പത്തികമായി ബുദ്ധമുട്ടിലായതിനാല്‍ ഇതുവരെ വയറിങ്ങ് നടത്തുകയോ ലൈന്‍ വലിക്കുകയോ ചെയ്തിരുന്നില്ല . സ്വിച്ച് ഓൺ കർമ്മ ചടങ്ങിൽ കെ.എസ്.ഇ.ബി യൂണിറ്റ് പ്രസിഡന്റ് സുമേഷ് മണ്ടോടി അധ്യക്ഷനായി.

## Article Content

**കൂത്തുപറമ്പ് : **കാവിന്‍മൂലയില്‍ കണിച്ചാംക്കണ്ടി സതിയുടെ വീട്ടില്‍ സൗജന്യമായി വയറിങ് നടത്തി വൈദ്യുതി കണക്ഷന്‍ നല്‍കി കെഎസ്ഇബി വര്‍ക്കേഴ്‌സ് അസോസിയേഷന്‍ സിഐടിയു കൂത്തുപറമ്പ് യൂണിറ്റ് ആണ് മാതൃകയായി. കണക്ഷന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം ചിറ്റാരിപ്പറമ്പ് പഞ്ചായത്ത് പ്രസിഡന്റ്് വി.ബാലന്‍ ഉദ്ഘാടനം ചെയ്തു. സാമ്പത്തികമായി ബുദ്ധമുട്ടിലായതിനാല്‍ ഇതുവരെ വയറിങ്ങ് നടത്തുകയോ ലൈന്‍ വലിക്കുകയോ ചെയ്തിരുന്നില്ല . സ്വിച്ച് ഓൺ കർമ്മ ചടങ്ങിൽ കെ.എസ്.ഇ.ബി യൂണിറ്റ് പ്രസിഡന്റ് സുമേഷ് മണ്ടോടി അധ്യക്ഷനായി.

ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ യുപി ശോഭ, കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ സിഐടിയു സംസ്ഥാന ജോയിൻ സെക്രട്ടറി രാജേഷ് മണാട്ട്, കെഎസ്ഇബി ജീവനക്കാരായ വിനോദ് പറമ്പൻ, സി. ഷൈജു,വിനോദൻ ചെവിടിയൻ, എ എൻ രാജേഷ്, ഷിജു, സിപിഐഎം മാനന്തേരി ലോക്കൽസെക്രട്ടറി ജയപ്രകാശ്,വാർഡംഗം പി എൻ രാമചന്ദ്രൻ,കാവിൻമൂല ബ്രാഞ്ച് സെക്രട്ടറി ഷിബിൻ,തുടങ്ങിയവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/242112/ksebkoothuparamba)