---
title: "നവരാത്രി ആഘോഷങ്ങളുടെ പരിസമാപ്തി കുറിച്ച് ഇന്ന് വിജയദശമി"
english_title: "thiruvananthapuram"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/242184/thiruvananthapuram"
published_at: "2024-10-13T07:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/670b2bd1d3e6e_Screenshot_20241012-102029_WhatsAppBusiness.jpg"
keywords: []
---

# നവരാത്രി ആഘോഷങ്ങളുടെ പരിസമാപ്തി കുറിച്ച് ഇന്ന് വിജയദശമി

> **Lead Summary:** **തിരുവനന്തപുരം**: നവരാത്രി ആഘോഷങ്ങളുടെ പരിസമാപ്തി കുറിച്ച് ഇന്ന് വിജയദശമി. ജ്ഞാനത്തിന്റെയും പ്രകാശത്തിന്റെയും വിജയത്തിലേക്ക് പിച്ചവെക്കാനൊരുങ്ങുന്ന ആയിരകണക്കിന് കുരുന്നുകള്‍ ഇന്ന് ആദ്യാക്ഷരം കുറിക്കും.

## Article Content

**തിരുവനന്തപുരം**: നവരാത്രി ആഘോഷങ്ങളുടെ പരിസമാപ്തി കുറിച്ച് ഇന്ന് വിജയദശമി. ജ്ഞാനത്തിന്റെയും പ്രകാശത്തിന്റെയും വിജയത്തിലേക്ക് പിച്ചവെക്കാനൊരുങ്ങുന്ന ആയിരകണക്കിന് കുരുന്നുകള്‍ ഇന്ന് ആദ്യാക്ഷരം കുറിക്കും.

  സംസ്ഥാനത്തെ വിവിധ ക്ഷേത്രങ്ങളിലും സാംസ്‌കാരിക കേന്ദ്രങ്ങളിലും അടക്കം വിദ്യാരംഭ ചടങ്ങുകള്‍ സംഘടിപ്പിച്ചിട്ടുണ്ട്. തിരൂര്‍ തുഞ്ചന്‍ പറമ്പിലും തൃശൂരിലെ തിരുവുള്ളക്കാവ് ക്ഷേത്രത്തിലും ദക്ഷിണ മൂകാംബിക എന്നറിയപ്പെടുന്ന കോട്ടയത്തെ പനച്ചിക്കാട് ദേവീ ക്ഷേത്രത്തിലും ഉള്‍പ്പെടെ വിപുലമായ ഒരുക്കങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ന് പുലര്‍ച്ചെ തുടങ്ങിയ എഴുത്തിനിരുത്തല്‍ ചടങ്ങിന് എല്ലായിടത്തും വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/242184/thiruvananthapuram)