---
title: "വിശ്വമഹാഗ്രന്ഥങ്ങൾക്കു നടുവിൽ സമദർശിനിയിൽ വിദ്യാരംഭം "
english_title: "naduvanad"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/242228/naduvanad"
published_at: "2024-10-13T11:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/670b645252e30_Screenshot_20241013-113947_WhatsAppBusiness.jpg"
keywords: []
---

# വിശ്വമഹാഗ്രന്ഥങ്ങൾക്കു നടുവിൽ സമദർശിനിയിൽ വിദ്യാരംഭം 

> **Lead Summary:** **നടുവനാട്: **സമദർശിനി ഗ്രന്ഥാലയത്തിൽ വിദ്യാരംഭ ചടങ്ങ് സംഘടിപ്പിച്ചു. വിശ്വമഹാഗ്രന്ഥങ്ങളായ മൂലധനം, രാമായണം, മഹാഭാരതം, ഖുറാൻ, ബൈബിൾ, ഗീത, എൻ്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ എന്നീ ഗ്രന്ഥങ്ങൾക്കു നടുവിലാണ് കുട്ടികൾ ആദ്യാക്ഷരം കുറിച്ചത്.

## Article Content

**നടുവനാട്: **സമദർശിനി ഗ്രന്ഥാലയത്തിൽ വിദ്യാരംഭ ചടങ്ങ് സംഘടിപ്പിച്ചു. വിശ്വമഹാഗ്രന്ഥങ്ങളായ മൂലധനം, രാമായണം, മഹാഭാരതം, ഖുറാൻ, ബൈബിൾ, ഗീത, എൻ്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ എന്നീ ഗ്രന്ഥങ്ങൾക്കു നടുവിലാണ് കുട്ടികൾ ആദ്യാക്ഷരം കുറിച്ചത്.

ഇരിട്ടി നഗരസഭ ചെയർപേഴ്സൺ കെ. ശ്രീലത ഉദ്ഘാടനം ചെയ്തു. മട്ടന്നൂർ കോളജ് റിട്ട പ്രിൻസിപ്പൽ ജി കുമാരൻ നായർ കുരുന്നുകളെ എഴുത്തിനിരുത്തി. പി. രഞ്ചിത്ത് കമൽ,കെ.ശശി, എ.കെ. രവീന്ദ്രൻ, കെ.പ്രേമനിവാസൻ, പി.വി.മോഹനൻ,കെ.വി. പവിത്രൻ, തലച്ചങ്ങാട് ബാബു,സി.പി. മോഹനൻ, ബെൻഹർ കോട്ടത്തു വളപ്പിൽ,കെ. വിജയലക്ഷ്മി ടീച്ചർ,പി. ഷെറിൻ, പി.വിമൽ രാജ്, വി.വി.എം. ശ്രീധരൻ, എൻ. സുരേഷ് എന്നിവർ സംസാരിച്ചു. കുരുന്നുകൾക്ക് സമ്മാനവും നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/242228/naduvanad)