നവരാത്രി ദിനത്തിൽ അമ്മ തൊട്ടിലിൽ ഒരു ദിവസം പ്രായമുള്ള പെൺകുഞ്ഞ് 'നവമി', ഈ ആഴ്ചയിലെ രണ്ടാമത്തെ പെൺകുഞ്ഞ്

നവരാത്രി ദിനത്തിൽ അമ്മ തൊട്ടിലിൽ ഒരു ദിവസം പ്രായമുള്ള പെൺകുഞ്ഞ് 'നവമി', ഈ ആഴ്ചയിലെ രണ്ടാമത്തെ പെൺകുഞ്ഞ്
Oct 13, 2024 03:06 PM | By Remya Raveendran

വഴുതയ്ക്കാട്: നവരാത്രി ദിനത്തിൽ അമ്മത്തൊട്ടിലിൽ എത്തിയ പെൺകുഞ്ഞിന് നവമി. ഈ ആഴ്ച തന്നെ സംസ്ഥാന ശിശുക്ഷേമ സമിതിയുടെ സംരക്ഷണത്തിലേക്ക് എത്തുന്ന രണ്ടാമത്തെ പെൺകുഞ്ഞാണ് നവമി. സംസ്ഥാന ശിശുക്ഷേമ സമിതി തിരുവനന്തപുരത്ത് തൈക്കാട് സ്ഥാപിച്ചിട്ടുള്ള അമ്മത്തൊട്ടിലിൻറെ സാന്ത്വനത്തിലേക്കാണ് ശനിയാഴ്ച രാത്രി 10 മണിയ്ക്കാണ് ഒരു ദിവസം പ്രായമുള്ള പെൺകുഞ്ഞ് എത്തിയത്.

കഴിഞ്ഞ തിങ്കളാഴ്ച്ചയും ഒരു പെൺകുഞ്ഞിനെ അമ്മതൊട്ടിലിൽ ലഭിച്ചിരുന്നു. അറിവിന്റെയും വിദ്യയുടെയും ഉത്സവ നാളായ നവരാത്രി ദിനമായതിനാൽ കുഞ്ഞിന് നവമി എന്നു പേരിട്ടതായി സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി.എൽ. അരുൺ ഗോപി വിശദമാക്കി. തിരുവനന്തപുരം അമ്മത്തൊട്ടിലിൽ ലഭിക്കുന്ന 609-ാ മത്തെ കുട്ടിയാണ് നവമി. കുട്ടിയെ വിദഗ്ധ ആരോഗ്യ പരിശോധനകൾക്കായി തൈക്കാട് കുട്ടികളുടേയും സ്ത്രീകളുടേയും ആശുപത്രിയിൽ എത്തിച്ച് പരിശോധനകൾക്ക് ശേഷം എസ് എ റ്റി ആശുപത്രിയിലേക്ക് മാറ്റി.

2024 ൽ ഇതുവരെയായി തിരുവനന്തപുരം അമ്മത്തൊട്ടിൽ വഴി ലഭിക്കുന്ന 15 മത്തെ കുട്ടിയാണ് നവമി. കുട്ടിയുടെ ദത്തെടുക്കൽ നടപടിക്രമങ്ങൾ ആരംഭിക്കേണ്ടതിനാൽ അവകാശികൾ ആരെങ്കിലും ഉണ്ടെങ്കിൽ സമിതി അധികൃതരുമായി അടിയന്തിരമായി ബന്ധപ്പെടണമെന്ന് ജനറൽ സെക്രട്ടറി ജി.എൽ. അരുൺഗോപി വിശദമാക്കി. 

Navamibabygirl

Next TV

Related Stories
 ‘മാസപ്പടിക്കേസില്‍ പാര്‍ട്ടി മറുപടി പറയേണ്ട കാര്യമില്ല’ : എം വി ഗോവിന്ദന്‍

Oct 13, 2024 04:57 PM

‘മാസപ്പടിക്കേസില്‍ പാര്‍ട്ടി മറുപടി പറയേണ്ട കാര്യമില്ല’ : എം വി ഗോവിന്ദന്‍

‘മാസപ്പടിക്കേസില്‍ പാര്‍ട്ടി മറുപടി പറയേണ്ട കാര്യമില്ല’ : എം വി ഗോവിന്ദന്‍...

Read More >>
നാല് ദിവസത്തിനകം തുലാവർഷമെത്തും; കാലവർഷം രാജ്യത്ത് നിന്ന് പൂർണമായി വിടവാങ്ങുമെന്ന് കാലാവസ്ഥാ വകുപ്പ്

Oct 13, 2024 04:29 PM

നാല് ദിവസത്തിനകം തുലാവർഷമെത്തും; കാലവർഷം രാജ്യത്ത് നിന്ന് പൂർണമായി വിടവാങ്ങുമെന്ന് കാലാവസ്ഥാ വകുപ്പ്

നാല് ദിവസത്തിനകം തുലാവർഷമെത്തും; കാലവർഷം രാജ്യത്ത് നിന്ന് പൂർണമായി വിടവാങ്ങുമെന്ന് കാലാവസ്ഥാ...

Read More >>
പ്രഥമ അന്തർ സംസ്ഥാന പുരുഷ വനിതാ ഹാൻഡ്‌ബാൾ പ്രിമിയർ ലീഗിന് തുടക്കമായി

Oct 13, 2024 03:31 PM

പ്രഥമ അന്തർ സംസ്ഥാന പുരുഷ വനിതാ ഹാൻഡ്‌ബാൾ പ്രിമിയർ ലീഗിന് തുടക്കമായി

പ്രഥമ അന്തർ സംസ്ഥാന പുരുഷ വനിതാ ഹാൻഡ്‌ബാൾ പ്രിമിയർ ലീഗിന്...

Read More >>
‘മറ്റ് സംസ്ഥാനങ്ങളിൽ പലയിടത്തും മദ്രസകളിൽ പോയാണ് കുട്ടികൾ പ്രാഥമിക വിദ്യാഭ്യാസം നേടുന്നത്’; കമ്മീഷന്റെ തീരുമാനത്തിനെതിരെ മന്ത്രി ജിആർ അനിൽ

Oct 13, 2024 03:17 PM

‘മറ്റ് സംസ്ഥാനങ്ങളിൽ പലയിടത്തും മദ്രസകളിൽ പോയാണ് കുട്ടികൾ പ്രാഥമിക വിദ്യാഭ്യാസം നേടുന്നത്’; കമ്മീഷന്റെ തീരുമാനത്തിനെതിരെ മന്ത്രി ജിആർ അനിൽ

‘മറ്റ് സംസ്ഥാനങ്ങളിൽ പലയിടത്തും മദ്രസകളിൽ പോയാണ് കുട്ടികൾ പ്രാഥമിക വിദ്യാഭ്യാസം നേടുന്നത്’; കമ്മീഷന്റെ തീരുമാനത്തിനെതിരെ മന്ത്രി ജിആർ...

Read More >>
മാസപ്പടി കേസിലെ നടപടി; 'സത്യം പുറത്തുവരുമെന്ന വിശ്വാസം നഷ്ടപ്പെട്ടു'; വിമർശിച്ച് കെ സുധാകരൻ

Oct 13, 2024 02:55 PM

മാസപ്പടി കേസിലെ നടപടി; 'സത്യം പുറത്തുവരുമെന്ന വിശ്വാസം നഷ്ടപ്പെട്ടു'; വിമർശിച്ച് കെ സുധാകരൻ

മാസപ്പടി കേസിലെ നടപടി; 'സത്യം പുറത്തുവരുമെന്ന വിശ്വാസം നഷ്ടപ്പെട്ടു'; വിമർശിച്ച് കെ...

Read More >>
മദ്രസയിൽ പോകുന്നത് മതപഠനം നടത്താനല്ല, ആത്മീയത പഠിക്കാൻ; മന്ത്രി ഗണേഷ്‌കുമാർ

Oct 13, 2024 02:31 PM

മദ്രസയിൽ പോകുന്നത് മതപഠനം നടത്താനല്ല, ആത്മീയത പഠിക്കാൻ; മന്ത്രി ഗണേഷ്‌കുമാർ

മദ്രസയിൽ പോകുന്നത് മതപഠനം നടത്താനല്ല, ആത്മീയത പഠിക്കാൻ; മന്ത്രി ഗണേഷ്‌കുമാർ...

Read More >>
Top Stories