---
title: "ഇരിക്കൂർ ഉപജില്ല ശാസ്ത്രോത്സവം 15,16 തീയതികളിൽഉളിക്കല്ലിൽ നടക്കും"
english_title: "Irikkoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/242367/irikkoor"
published_at: "2024-10-14T04:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/670c558c359da_IMG-20241014-WA0004.jpg"
keywords: []
---

# ഇരിക്കൂർ ഉപജില്ല ശാസ്ത്രോത്സവം 15,16 തീയതികളിൽഉളിക്കല്ലിൽ നടക്കും

> **Lead Summary:**  **ഉളിക്കൽ**: ഇരിക്കൂർ ഉപജില്ല ശാസ്ത്രോത്സവം 15,16 തീയതികളിൽ ഉളിക്കല്ലിൽവെച്ച് നടക്കും. ഉപജില്ലയിലെ 93 വിദ്യാലയങ്ങളിൽ നിന്നായി നാലായിരത്തോളം വിദ്യാർഥികൾ ശാസ്ത്രമേളയിൽ പങ്കെടുക്കും.

## Article Content

 **ഉളിക്കൽ**: ഇരിക്കൂർ ഉപജില്ല ശാസ്ത്രോത്സവം 15,16 തീയതികളിൽ ഉളിക്കല്ലിൽവെച്ച് നടക്കും. ഉപജില്ലയിലെ 93 വിദ്യാലയങ്ങളിൽ നിന്നായി നാലായിരത്തോളം വിദ്യാർഥികൾ ശാസ്ത്രമേളയിൽ പങ്കെടുക്കും.

15 ന് ഗണിത ശാസ്ത്ര മേള ഉളിക്കൽ ഗവ:ഹയർ സെക്കൻഡറി സ്കൂളിലും സാമൂഹ്യ ശാസ്ത്രമേള വയത്തൂർ യു.പി.സ്കൂളിലും നടക്കും. 16 ന് ശാസ്ത്രമേള, ഐ ടി മേള എന്നിവ ഉളിക്കൽ ഗവ: ഹയർ സെക്കൻഡറി സ്കൂളിലും, പ്രവൃത്തി പരിചയ മേള വയത്തൂർ യു പി സ്കൂളിലും നടക്കും.

15 ന് രാവിലെ 10 ന് ഉളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് പി.സി. ഷാജി മേള ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനം 16 ന് വൈകീട്ട് നാലിന് സജീവ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്യും. ശാസ്ത്രമേളയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ പത്രസമ്മേളനത്തിൽ പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് പി.സി. ഷാജി, ജനറൽ കൺവീനർ മിനി നമ്പ്യാർ, അഷ്റഫ് പാലിശ്ശേരി, എം.വി.സുനിൽ കുമാർ,എൻ.ജെ. തോമസ്, ടോമി മൂക്കനോലിൽ ഷൈൻ ഐ.ടോം,ഷിബു ചെറിയാൻ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/242367/irikkoor)