---
title: "നന്ദി പ്രമേയ ചർച്ചയ്ക്കിടയിൽ രാഹുൽ ഗാന്ധിക്ക് സ്പീക്കറുടെ ശകാരം"
english_title: "Speaker insults Rahul Gandhi during debate"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/24242/speaker-insults-rahul-gandhi-during-debate"
published_at: "2022-02-03T17:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61fbbeddbec37_IMG-20220203-WA0112.jpg"
keywords: []
---

# നന്ദി പ്രമേയ ചർച്ചയ്ക്കിടയിൽ രാഹുൽ ഗാന്ധിക്ക് സ്പീക്കറുടെ ശകാരം

> **Lead Summary:**  ന്യൂഡൽഹി: അനുവാദമില്ലാതെ മറ്റൊരാൾക്ക് സംസാരിക്കാൻ അനുവാദം നൽകിയതിന് രാഹുൽ ഗാന്ധിക്ക് സ്പീക്കറുടെ ശകാരം. രാഹുൽ ഗാന്ധി സംസാരിക്കുന്നതിനിടെ ബിജെപി എം.പി കമലേഷ് പാസ്വാൻ ഇടപെട്ട് സംസാരിക്കാൻ ഒരുങ്ങുകയും രാഹുൽ കമലേഷ് പാസ്വാനെ തുടർന്ന് സംസാരിക്കാൻ അനുവദിക്കുകയുമായിരുന്നു. തൻ്റെ അനുവാദം ഇല്ലാതെ മറ്റൊരാൾക്ക് സംസാരിക്കാൻ അവസരം നൽകിയതോടെയാണ്‌ രാഹുൽ ഗാന്ധിക്ക് സ്‌പീക്കറുടെ ശകാരം കേൾക്കേണ്ടിവന്നത്.

## Article Content

 ന്യൂഡൽഹി: അനുവാദമില്ലാതെ മറ്റൊരാൾക്ക് സംസാരിക്കാൻ അനുവാദം നൽകിയതിന് രാഹുൽ ഗാന്ധിക്ക് സ്പീക്കറുടെ ശകാരം. രാഹുൽ ഗാന്ധി സംസാരിക്കുന്നതിനിടെ ബിജെപി എം.പി കമലേഷ് പാസ്വാൻ ഇടപെട്ട് സംസാരിക്കാൻ ഒരുങ്ങുകയും രാഹുൽ കമലേഷ് പാസ്വാനെ തുടർന്ന് സംസാരിക്കാൻ അനുവദിക്കുകയുമായിരുന്നു. തൻ്റെ അനുവാദം ഇല്ലാതെ മറ്റൊരാൾക്ക് സംസാരിക്കാൻ അവസരം നൽകിയതോടെയാണ്‌ രാഹുൽ ഗാന്ധിക്ക് സ്‌പീക്കറുടെ ശകാരം കേൾക്കേണ്ടിവന്നത്.

നിങ്ങൾ ആരാണ് അനുവാദം നൽകാൻ? നിങ്ങൾക്ക് അനുവാദം നൽകാൻ കഴിയില്ല, അത് എന്റെ അവകാശമാണെന്ന് സ്പീക്കർ ഓം ബിർള ഓർമിപ്പിച്ചു. ഒരാൾക്കും സംസാരിക്കാൻ അനുവാദം നൽകാൻ നിങ്ങൾക്ക് അവകാശമില്ല, അത് ചെയറിന്റെ അധികാരമാണ്‌ സ്പീക്കർ പറഞ്ഞു. ഞാൻ ഒരു ജനാധിപത്യവാദിയാണ്. മറ്റൊരാൾക്ക് സംസാരിക്കാൻ ഞാൻ അനുവാദം നൽകുന്നു എന്ന് രാഹുൽ പറഞ്ഞതും സ്പീക്കറെ ചൊടിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/24242/speaker-insults-rahul-gandhi-during-debate)