---
title: "റവന്യൂ ജില്ലാ കേരള സ്കൂൾ കലോത്സവം ലോഗോ ക്ഷണിച്ചു "
english_title: "kalpetta"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/242424/kalpetta"
published_at: "2024-10-14T10:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/670caadd0736a_images.png"
keywords: []
---

# റവന്യൂ ജില്ലാ കേരള സ്കൂൾ കലോത്സവം ലോഗോ ക്ഷണിച്ചു 

> **Lead Summary:**  **കൽപ്പറ്റ :** നവംബർ 19-22 തീയ്യതികളിൽ നടവയൽ സെൻറ് തോമസ് ഹയർ സെക്കൻഡറി സ്ക്കൂളിൽ നടക്കുന്ന റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന് ഉചിതമായ ലോഗോ ക്ഷണിച്ചു. വിദ്യാർത്ഥികൾ, അധ്യാപകർ, പൊതുജനങ്ങൾ തുടങ്ങിയവർക്ക് ലോഗോ തയ്യറാക്കി സമർപ്പിക്കാം .

## Article Content

 **കൽപ്പറ്റ :** നവംബർ 19-22 തീയ്യതികളിൽ നടവയൽ സെൻറ് തോമസ് ഹയർ സെക്കൻഡറി സ്ക്കൂളിൽ നടക്കുന്ന റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന് ഉചിതമായ ലോഗോ ക്ഷണിച്ചു. വിദ്യാർത്ഥികൾ, അധ്യാപകർ, പൊതുജനങ്ങൾ തുടങ്ങിയവർക്ക് ലോഗോ തയ്യറാക്കി സമർപ്പിക്കാം .

രൂപകൽപ്പന ചെയ്ത ലോഗോയുടെ ഹാർഡ് കോപ്പിയും സോഫ്റ്റ് കോപ്പിയും സീൽ ചെയ്ത കവറിൽ ഒക്ടോബർ 21 ന് തിങ്കളാഴ്ച 3 മണിക്ക് മുമ്പായി പ്രിൻസിപ്പാൾ സെൻ്റ് തോമസ് ഹയർ സെക്കൻ്ററി സ്കൂൾ നടവയൽ വിലാസത്തിൽ ലഭിക്കണം. വയനാട് റവന്യു ജില്ലാ സ്കൂൾ കലോത്സവം 2024 ആഥിത്യം വഹിക്കുന്ന സ്കൂളിന്റെ പേര്, സ്ഥലം, തീയ്യതി ലോഗോയിൽ ഉണ്ടായിരിക്കണം. ജനറൽ കൺവീനർ, ജോ. ജനറൽ കൺവീനർ, പബ്ലിസിറ്റി കമ്മിറ്റി കൺവീനർ, ചിത്രകലാ വിദഗ്ദർ അടങ്ങുന്ന സമിതി പരിശോധിച്ച് മികച്ച ലോഗോ തിരഞ്ഞെടുക്കും വിശദവിവരങ്ങൾക്ക് ബന്ധപ്പെടാം നിസാർ കമ്പ 9447951936, കൺവീനർ, മീഡിയ ആൻറ് പബ്ലിസിറ്റി കമ്മിറ്റി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/242424/kalpetta)