---
title: "ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ നാളെ വാദം തുടരും"
english_title: "Actor dileep Case "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/24244/actor-dileep-case"
published_at: "2022-02-03T17:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61fbc045da615_Screenshot_2022-02-03-17-16-36-07_a23b203fd3aafc6dcb84e438dda678b6.jpg"
keywords: []
---

# ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ നാളെ വാദം തുടരും

> **Lead Summary:** ഗൂഡാലോചന കേസിലെ ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ നാളെ വാദം തുടരും. നാളെ 1.45ന് വാദം തുടരുമെന്ന് ഹൈക്കോടതി അറിയിച്ചു. ഗൂഡാലോചന കേസിലെ പ്രതിഭാഗം വാദം പൂർത്തിയായി. പ്രോസിക്യൂഷൻ വാദം നാളെയാണ്. വാദം നാളെ തന്നെ പൂർത്തിയാക്കുമെന്നും ഹൈക്കോടതി അറിയിച്ചു. കേസ് വൈകിപ്പിക്കുന്നെന്ന ആരോപണം ഉണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

## Article Content

ഗൂഡാലോചന കേസിലെ ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ നാളെ വാദം തുടരും. നാളെ 1.45ന് വാദം തുടരുമെന്ന് ഹൈക്കോടതി അറിയിച്ചു. ഗൂഡാലോചന കേസിലെ പ്രതിഭാഗം വാദം പൂർത്തിയായി. പ്രോസിക്യൂഷൻ വാദം നാളെയാണ്. വാദം നാളെ തന്നെ പൂർത്തിയാക്കുമെന്നും ഹൈക്കോടതി അറിയിച്ചു. കേസ് വൈകിപ്പിക്കുന്നെന്ന ആരോപണം ഉണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

നാളെ ഉച്ചക്ക് 1.45ന് പ്രോസിക്യൂഷന്‍ വാദം നടക്കും. ഇതിന് ശേഷമാകും ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പറയുക. നടിയെ ആക്രമിച്ച കേസില്‍ കൃത്രിമ തെളിവുണ്ടാക്കാനുള്ള അന്വേഷണസംഘത്തിന്റെ ശ്രമമാണ് വധഗൂഢാലോചനാക്കേസിനു പിന്നിലെന്നാണ് ദിലീപിന്റെ വാദം‍.

പ്രതിഭാഗം അഭിഭാഷകൻ വിഷയത്തെ ലളിതവത്കരിച്ച് സംസാരിക്കുന്നെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. ദിലീപ് ഉള്‍പ്പെട്ട ഗൂഡാലോചന കേസ് അന്വേഷണം എങ്ങനെ ക്രൈംബ്രാഞ്ചിലെത്തിയെന്ന് ഹൈക്കോടതി ചോദിച്ചു. കേസില്‍ വെളിപ്പെടുത്തലുകള്‍ നടത്തിയ സംവിധായകന്‍ ബാലചന്ദ്രകുമാറിന് സ്വാര്‍ത്ഥ താത്പര്യം ഉണ്ടായിരുന്നെന്ന് അനുമാനിക്കാമോ എന്നും കോടതി ചോദിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/24244/actor-dileep-case)