---
title: "ജമ്മു കശ്മീരിൽ  രാഷ്ട്രപതി ഭരണം പിൻവലിച്ചു"
english_title: "drowpathimurmu"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/242454/drowpathimurmu"
published_at: "2024-10-14T12:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/670cbe6ed671c_images_(3)_(3).jpeg"
keywords: []
---

# ജമ്മു കശ്മീരിൽ  രാഷ്ട്രപതി ഭരണം പിൻവലിച്ചു

> **Lead Summary:** **ഡൽഹി** :ജമ്മു കശ്മീരിൽ രാഷ്ട്രപതി ഭരണം പിൻവലിച്ചു ന്യൂഡൽഹി കേന്ദ്രഭരണപ്രദേശമായ ജമ്മു കശ്മീരിൽ ആ​ദ്യ സര്ക്കാരിന് അധികാരമേറാൻ വഴിയൊരുക്കി രാഷ്ട്രപതി ഭരണം പിൻവലിച്ചു. രാഷ്ട്രപതി ദ്രൗപദി മുര്മു വിജ്ഞാപനത്തിൽ ഒപ്പിട്ടു. 2019ൽ മോദിസര്ക്കാര് ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കി രണ്ട് കേന്ദ്രഭരണ പ്രദേശമായി വിഭജിച്ചതിനെ തുടര്ന്നാണ് രാഷ്ട്രപതിഭരണം ഏര്പ്പെടുത്തിയത്.

## Article Content

**ഡൽഹി** :ജമ്മു കശ്മീരിൽ രാഷ്ട്രപതി ഭരണം പിൻവലിച്ചു ന്യൂഡൽഹി കേന്ദ്രഭരണപ്രദേശമായ ജമ്മു കശ്മീരിൽ ആ​ദ്യ സര്ക്കാരിന് അധികാരമേറാൻ വഴിയൊരുക്കി രാഷ്ട്രപതി ഭരണം പിൻവലിച്ചു. രാഷ്ട്രപതി ദ്രൗപദി മുര്മു വിജ്ഞാപനത്തിൽ ഒപ്പിട്ടു. 2019ൽ മോദിസര്ക്കാര് ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കി രണ്ട് കേന്ദ്രഭരണ പ്രദേശമായി വിഭജിച്ചതിനെ തുടര്ന്നാണ് രാഷ്ട്രപതിഭരണം ഏര്പ്പെടുത്തിയത്.

കേന്ദ്രഭരണപ്രദേശമായതിനുശേഷമുള്ള ആ​ദ്യ നിയമസഭാ തെരഞ്ഞെടുപ്പിൽ നാഷണൽ കോൺഫറൻസ്, കോൺ​ഗ്രസ് സഖ്യമാണ് വിജയിച്ചത്. നാഷണൽ കോൺഫറൻസ് നേതാവ് ഒമര് അബ്ദുള്ളയുടെ നേതൃത്വത്തിൽ സര്ക്കാര് രൂപീകരിക്കാൻ അവകാശവാദമുന്നയിച്ചതിനു പിന്നാലെയാണ് രാഷ്ട്രപതി ഭരണം പിൻവലിച്ചുള്ള വിജ്ഞാപനം ഇറങ്ങിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/242454/drowpathimurmu)