---
title: "ഹയര്‍സെക്കന്‍ഡറി ഇംപ്രൂവ്മെന്റ് ,സപ്ലിമെന്ററി പരീക്ഷകള്‍ നാളെ സമാപിക്കും"
english_title: "Higher secondary improvement exam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/24247/higher-secondary-improvement-exam"
published_at: "2022-02-03T17:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61fbc0e9ba61d_images - 2022-02-03T171745.242.jpeg"
keywords: []
---

# ഹയര്‍സെക്കന്‍ഡറി ഇംപ്രൂവ്മെന്റ് ,സപ്ലിമെന്ററി പരീക്ഷകള്‍ നാളെ സമാപിക്കും

> **Lead Summary:** ഹയര്‍സെക്കന്‍ഡറി ഇംപ്രൂവ്മെന്റ് ,സപ്ലിമെന്ററി പരീക്ഷകള്‍ നാളെ സമാപിക്കും

## Article Content

ഹയര്‍സെക്കന്‍ഡറി ഇംപ്രൂവ്മെന്റ് ,സപ്ലിമെന്ററി പരീക്ഷകള്‍ നാളെ സമാപിക്കും

ആകെ 3,20,067 വിദ്യാര്‍ത്ഥികള്‍ ആണ് ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി സൗകര്യം പ്രയോജനപ്പെടുത്തുന്നത്. സംസ്ഥാനത്തൊട്ടാകെ 1955 കേന്ദ്രങ്ങളില്‍ ആണ് പരീക്ഷ നടത്തിയത് . പനി ബാധിച്ച 1493 കുട്ടികള്‍ പരീക്ഷ എഴുതി. ഇവര്‍ക്ക് പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തിയിരുന്നു. കേരളത്തിന്‌ പുറമെ ഗള്‍ഫിലും ലക്ഷദ്വീപിലും മാഹിയിലും പരീക്ഷാ കേന്ദ്രങ്ങള്‍ ഉണ്ടായിരുന്നു.

കൊവിഡ് മഹാമാരിക്കാലത്ത് ഒട്ടേറെ പ്രയാസങ്ങള്‍ മറികടന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി പരീക്ഷകള്‍ നടത്തിയത്. കുറഞ്ഞ സമയത്തിനുള്ളില്‍ തയ്യാറെടുപ്പുകള്‍ നടത്തേണ്ടി വന്നു.

കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്‌ പരീക്ഷയെഴുതിയ വിദ്യാര്‍ഥികള്‍ക്ക് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി ആശംസകള്‍ നേര്‍ന്നു. പരീക്ഷയ്ക്ക് കുട്ടികളെ തയ്യാറാക്കാന്‍ പ്രയത്നിച്ച അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും മന്ത്രി വി ശിവന്‍കുട്ടി അഭിനന്ദനങ്ങള്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/24247/higher-secondary-improvement-exam)