---
title: "ഇ നാരായണന്‍ സ്മാരക റബ്‌കൊ ഹാള്‍ ബുധനാഴ്ച ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ"
english_title: "Enarayananrubcohall"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/242526/enarayananrubcohall"
published_at: "2024-10-14T15:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/670cebdcb0f84_1000032008.jpg"
keywords: []
---

# ഇ നാരായണന്‍ സ്മാരക റബ്‌കൊ ഹാള്‍ ബുധനാഴ്ച ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ

> **Lead Summary:** **തലശ്ശേരി : ** തലശ്ശേരി പ്രസ്സ് ഫോറത്തിന്റെ സ്ഥാപകാംഗമായ ഇ. നാരായണന്റെ ഓര്‍മ്മക്കായി പ്രസ്സ് ഫോറത്തിന്റെയും പത്രാധിപര്‍ ഇ.കെ നായനാര്‍ സ്മാരക ലൈബ്രറിയുടേയും സംയുക്താഭിമുഖ്യത്തില്‍ പഴയ ബസ്സ്റ്റാന്‍ഡ് ജൂബിലി ഷോപ്പിംഗ് കോംപ്ലക്‌സില്‍ സജ്ജീകരിച്ച ഇ നാരായണന്‍ സ്മാരക റബ്‌കൊ ഹാള്‍ ബുധനാഴ്ച ഉദ്ഘാടനം ചെയ്യും. റബ്‌കൊ, ഐ എം എ , വ്യാപാരി ഏകോപന സമിതി, അലൗജ് എ എല്‍ അസോസിയേറ്റ്‌സ്, സ്‌കൂള്‍ ഓഫ് ആര്‍ട്ട്‌സ് എന്നീ പ്രസ്ഥാനങ്ങളുടെ സഹകരണത്തോടെയാണ് ഇ. നാരായണന്‍ സ്മാരക റബ്‌കൊ ഹാള്‍ ഒരുക്കിയിട്ടുള്ളതെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

## Article Content

**തലശ്ശേരി : ** തലശ്ശേരി പ്രസ്സ് ഫോറത്തിന്റെ സ്ഥാപകാംഗമായ ഇ. നാരായണന്റെ ഓര്‍മ്മക്കായി പ്രസ്സ് ഫോറത്തിന്റെയും പത്രാധിപര്‍ ഇ.കെ നായനാര്‍ സ്മാരക ലൈബ്രറിയുടേയും സംയുക്താഭിമുഖ്യത്തില്‍ പഴയ ബസ്സ്റ്റാന്‍ഡ് ജൂബിലി ഷോപ്പിംഗ് കോംപ്ലക്‌സില്‍ സജ്ജീകരിച്ച ഇ നാരായണന്‍ സ്മാരക റബ്‌കൊ ഹാള്‍ ബുധനാഴ്ച ഉദ്ഘാടനം ചെയ്യും. റബ്‌കൊ, ഐ എം എ , വ്യാപാരി ഏകോപന സമിതി, അലൗജ് എ എല്‍ അസോസിയേറ്റ്‌സ്, സ്‌കൂള്‍ ഓഫ് ആര്‍ട്ട്‌സ് എന്നീ പ്രസ്ഥാനങ്ങളുടെ സഹകരണത്തോടെയാണ് ഇ. നാരായണന്‍ സ്മാരക റബ്‌കൊ ഹാള്‍ ഒരുക്കിയിട്ടുള്ളതെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ഇ.നാരായണന്റെ ചരമ വാര്‍ഷിക ദിനമായ ഒക്ടോബര്‍ 16 ന് രാവിലെ 11 ന് റബ്‌കൊ ചെയര്‍മാന്‍ കാരായി രാജന്‍ ഇ. നാരായണന്‍ സ്മാരക റബ്‌കൊ ഹാള്‍ നാടിന് സമര്‍പ്പിക്കും.തലശ്ശേരിയുടെ പൈതൃക കാഴ്ചകള്‍ ഹാളില്‍ രചിച്ച സ്‌കൂള്‍ ഓഫ് ആര്‍ട്‌സിലെ വിദ്യാര്‍ത്ഥികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളുടെ വിതരണോദ്ഘാടനം ചടങ്ങില്‍ നഗരസഭ ചെയര്‍മാന്‍ ജമുന റാണി നിര്‍വ്വഹിക്കും. പ്രസ്സ് ഫോറം പ്രസിഡണ്ട് നവാസ് മേത്തര്‍ അധ്യക്ഷത വഹിക്കും. സെക്രട്ടറി അനീഷ് പാതിരിയാട് ആമുഖ ഭാഷണം നടത്തും.സി. പി എം ഏരിയാ സെക്രട്ടറി സി.കെ രമേശന്‍, ഡി സി സി സെക്രട്ടറി കെ.പി സാജു , ബി ജെ പി ജില്ലാ പ്രസിഡണ്ട് എന്‍. ഹരിദാസ്, സി പി ഐ സംസ്ഥാന കമ്മറ്റി അംഗം സി.പി ഷൈജന്‍, മുസ്ലിം ലീഗ് മണ്ഡലം പ്രസിഡണ്ട് എ.കെ ആബൂട്ടി ഹാജി,ഐ എം എ മുന്‍ പ്രസിഡന്റ് ഡോ. അരവിന്ദ് സി നമ്പ്യാര്‍, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് വി.കെ ജവാദ് അഹമ്മദ്, സഹകാരി കണ്‍സ്യൂമര്‍ കോ- ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡണ്ട് ടി.. ഹരിദാസ്,,പ്രസ്സ് ഫോറം വൈസ് പ്രസിഡന്റ് പാലയാട് രവി, സ്‌കൂള്‍ ഓഫ് ആര്‍ട്‌സ്, ഡയറക്ടര്‍സുഹാസ് വേലാണ്ടി എന്നിവര്‍ അശംസകള്‍ അര്‍പ്പിക്കും.

ലൈബ്രററി സെക്രട്ടറി പി. ദിനേശന്‍ സ്വാഗതവും പ്രസ്സ് ഫോറം ട്രഷറര്‍ എന്‍. സിറാജുദ്ദീന്‍ നന്ദിയും പറയും. പൊതു പരിപാടികള്‍ക്ക്. രണ്ട് മണിക്കൂര്‍ സമയത്തേക്ക് ആയിരം രൂപയും രാവിലെ 10 മുതല്‍ വൈകുന്നേരം 4 വരെ സമയത്തേക്ക് രണ്ടായിരം രൂപയുമാണ് വാടക നിശ്ചയിച്ചിരിക്കുന്നത്. നവാസ് മേത്തര്‍, അനീഷ് പാതിരിയാട്, എന്‍. സിറാജുദീന്‍, പാലയാട് രവി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/242526/enarayananrubcohall)