---
title: "ദേശീയ പാതയിൽ മുത്തങ്ങക്ക് സമീപം വാഹനാപകടം യുവാവ് മരിച്ചു"
english_title: "accident"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/242697/accident"
published_at: "2024-10-15T12:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/670e174663065_71170f42-99d8-4a04-ac44-67611c879d06.jpeg"
keywords: []
---

# ദേശീയ പാതയിൽ മുത്തങ്ങക്ക് സമീപം വാഹനാപകടം യുവാവ് മരിച്ചു

> **Lead Summary:** **മുത്തങ്ങ :**ദേശീയ പാതയിൽ മുത്തങ്ങക്ക് സമീപം വാഹനാപകടം യുവാവ് മരിച്ചു ബത്തേരി പൊൻകുഴിക്ക് സമീപം ഉണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു. കോഴിക്കോട് സ്വദേശികൾ സഞ്ചരിച്ച ബൈക്കാണ് അപകടത്തിൽപ്പെട്ടത്.

## Article Content

**മുത്തങ്ങ :**ദേശീയ പാതയിൽ മുത്തങ്ങക്ക് സമീപം വാഹനാപകടം യുവാവ് മരിച്ചു ബത്തേരി പൊൻകുഴിക്ക് സമീപം ഉണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു. കോഴിക്കോട് സ്വദേശികൾ സഞ്ചരിച്ച ബൈക്കാണ് അപകടത്തിൽപ്പെട്ടത്.

കോഴിക്കോട് സ്വദേശി ആൽബി ടി . അഗസ്റ്റ്യനാണ്(24) മരിച്ചത്. സഹയാത്രികനായ കോഴിക്കോട് ബീച്ച് സ്വദേശി ആഷറി(22) ന് ഗുരുതര പരിക്ക് പറ്റി. .ഇയാളെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി രാവിലെ എട്ടരയോടെയായിരുന്നു അപകടം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/242697/accident)