---
title: "കണ്ണൂർ ഗവൺമെൻറ് മെഡിക്കൽ കോളേജിന് മുന്നിൽ കേരള എൻജിഒ യൂണിയന്റെ കുത്തിയിരിപ്പു സമരം"
english_title: "Kannurgovtmedicalcollege"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/242743/kannurgovtmedicalcollege"
published_at: "2024-10-15T15:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/670e4245c1fd7_1000032263.jpg"
keywords: []
---

# കണ്ണൂർ ഗവൺമെൻറ് മെഡിക്കൽ കോളേജിന് മുന്നിൽ കേരള എൻജിഒ യൂണിയന്റെ കുത്തിയിരിപ്പു സമരം

> **Lead Summary:**  **കണ്ണൂർ : ** പരിയാരത്തെ കണ്ണൂർ ഗവൺമെൻറ് മെഡിക്കൽ കോളേജിലെ ജീവനക്കാരുടെ ശമ്പള പ്രതിസന്ധി പരിഹരിക്കുക എന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് കേരള എൻജിഒ യൂണിയന്റെ ആഭിമുഖ്യത്തിൽ മെഡിക്കൽ കോളേജ് അക്കാദമിക് ബ്ലോക്കിന് മുമ്പിൽ കുത്തിയിരിപ്പ് സമരം ആരംഭിച്ചു. സമരം കേരള എൻജിഒ യൂണിയൻ കണ്ണൂർ ജില്ലാ സെക്രട്ടറി എൻ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു ആഗിരണ പ്രക്രിയ പൂർത്തിയാകാത്ത ജീവനക്കാർക്ക് ബിംസ് മുഖേനയാണ് ശമ്പള വിതരണം നടന്നുകൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തിൽ മെഡിക്കൽ കോളേജ് ജീവനക്കാരുടെ ശമ്പള വിതരണത്തിനായി 52 കോടി രൂപ കേരള സർക്കാർ ബജറ്റിൽ പ്രൊവിഷനായി ഉൾപ്പെടുത്തിയിട്ടുണ്ട്.

## Article Content

 **കണ്ണൂർ : ** പരിയാരത്തെ കണ്ണൂർ ഗവൺമെൻറ് മെഡിക്കൽ കോളേജിലെ ജീവനക്കാരുടെ ശമ്പള പ്രതിസന്ധി പരിഹരിക്കുക എന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് കേരള എൻജിഒ യൂണിയന്റെ ആഭിമുഖ്യത്തിൽ മെഡിക്കൽ കോളേജ് അക്കാദമിക് ബ്ലോക്കിന് മുമ്പിൽ കുത്തിയിരിപ്പ് സമരം ആരംഭിച്ചു. സമരം കേരള എൻജിഒ യൂണിയൻ കണ്ണൂർ ജില്ലാ സെക്രട്ടറി എൻ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു ആഗിരണ പ്രക്രിയ പൂർത്തിയാകാത്ത ജീവനക്കാർക്ക് ബിംസ് മുഖേനയാണ് ശമ്പള വിതരണം നടന്നുകൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തിൽ മെഡിക്കൽ കോളേജ് ജീവനക്കാരുടെ ശമ്പള വിതരണത്തിനായി 52 കോടി രൂപ കേരള സർക്കാർ ബജറ്റിൽ പ്രൊവിഷനായി ഉൾപ്പെടുത്തിയിട്ടുണ്ട്.

അതിൽ ഇതുവരെയായും 23 കോടി രൂപയാണ് ചെലവഴിച്ചിട്ടുള്ളത്. ബാക്കി തുക ലഭ്യമാകുന്നതിന് രണ്ടുമാസം മുമ്പ് തന്നെ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ നടപടികൾ കൈക്കൊണ്ടിട്ടുണ്ടായിരുന്നുവെങ്കിലും ബന്ധപ്പെട്ട ധനകാര്യ വകുപ്പിൽ നിന്നും തുക ഇതുവരെയായിട്ടും ലഭ്യമായിട്ടില്ല. മാസം പതിനാലാം തീയതിയായിട്ടും തുടർനടപടികൾ ഒന്നും കൈക്കൊള്ളാത്തതിൽ പ്രതിഷേധിച്ചുകൊണ്ടാണ് കേരള എൻ ജി ഒ യൂണിയൻറെ ആഭിമുഖ്യത്തിൽ മെഡിക്കൽ കോളേജിനു മുമ്പിൽ കുത്തിയിരിപ്പ് സമരം ആരംഭിച്ചിട്ടുള്ളത്.

ഏരിയാ പ്രസിഡൻറ് കെ. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു ജില്ലാ വൈസ് പ്രസിഡണ്ട് എം അനീഷ് കുമാർ ജില്ലാ ട്രഷറർ പി പി അജിത് കുമാർ ജില്ലാ സെക്രട്ടറിയറ്റംഗം സീബ ബാലന്‍, ഏരിയാ സെക്രട്ടറി പി ആർ ജിജേഷ് തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/242743/kannurgovtmedicalcollege)