---
title: "ഇരിക്കൂർ ഉപജില്ലാ സ്കൂൾ ശാസ്ത്രോത്സവത്തിന്  തുടക്കമായി"
english_title: "Irikkoorschoolsasthramela"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/242751/irikkoorschoolsasthramela"
published_at: "2024-10-15T16:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/670e487f8d8d8_1000032274.jpg"
keywords: []
---

# ഇരിക്കൂർ ഉപജില്ലാ സ്കൂൾ ശാസ്ത്രോത്സവത്തിന്  തുടക്കമായി

> **Lead Summary:** ** ഉളിക്കൽ : ** രണ്ടു ദിവസം നീളുന്ന ഇരിക്കൂർ ഉപജില്ലാ സ്കൂൾ ശാസ്ത്രോത്സവത്തിന് ഉളിക്കല്ലിൽ തുടക്കമായി . ഉളിക്കൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് പി.സി. ഷാജി ശാസ്ത്രോത്സവം ഉദ്ഘാടനം ചെയിതു. ജില്ലാ പഞ്ചായത്ത് അംഗം ലിസ്സി ജോസഫ് അധ്യക്ഷത വഹിച്ചു .

## Article Content

** ഉളിക്കൽ : ** രണ്ടു ദിവസം നീളുന്ന ഇരിക്കൂർ ഉപജില്ലാ സ്കൂൾ ശാസ്ത്രോത്സവത്തിന് ഉളിക്കല്ലിൽ തുടക്കമായി . ഉളിക്കൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് പി.സി. ഷാജി ശാസ്ത്രോത്സവം ഉദ്ഘാടനം ചെയിതു. ജില്ലാ പഞ്ചായത്ത് അംഗം ലിസ്സി ജോസഫ് അധ്യക്ഷത വഹിച്ചു .

എ ഇ ഒ ഗിരീഷ് മോഹൻ പദ്ധതി അവതരണം നടത്തി .ഉളിക്കൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സമീറ പള്ളിപ്പാത്ത്, സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻ അഷ്റഫ് പാലിശ്ശേരി , പഞ്ചായത്ത് അംഗങ്ങളായ ടോമി മൂക്കനോലി (ഫിനാൻസ് കമ്മിറ്റി ചെയർമാൻ) , രതിഭായ് ഗോവിന്ദൻ , മിനി നമ്പ്യാർ (പ്രിൻസിപ്പാൾ ജി എച് എസ് എസ് ഉളിക്കൽ), പി ടി എ പ്രസിഡൻറ് ഷൈൻ ടോം , സുനിൽ കുമാർ ടി വി ഒ (ബി പി സി ഇരിട്ടി), സന്തേഷ് കുമാർ , എം.വി. സുനിൽ കുമാർ ( പ്രധാന അധ്യാപകൻ ഉളിക്കൽ ജി എച് എസ് എസ് ), തോമസ് എൻ.ജെ (പ്രധാന അധ്യാപകൻ വയത്തൂർ യു പി സ്കൂ‌ൾ),എസ്.കെ . രാധാകൃഷ്‌ണൻ ( പ്രോഗ്രാം കമ്മിറ്റി കൺവീനർ ) എന്നിവർ പ്രസംഗിച്ചു . ഉളിക്കൽ ഹയർസെക്കൻഡറി സ്കൂൾ വയത്തൂർ യുപി സ്കൂൾ എന്നിവിടങ്ങളിലായി വിവിധ സ്റ്റേജുകളിൽ മത്സരങ്ങൾ ആരംഭിച്ചു . മേള ഇന്ന് സമാപിക്കും . 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/242751/irikkoorschoolsasthramela)