---
title: "ആരോഗ്യവകുപ്പ് പരിശോധന നടത്തി"
english_title: "Healthycambaine"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/242764/healthycambaine"
published_at: "2024-10-15T16:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/670e4de0092e4_1000032289.jpg"
keywords: []
---

# ആരോഗ്യവകുപ്പ് പരിശോധന നടത്തി

> **Lead Summary:** **ഇരിട്ടി : **അയ്യൻകുന്ന് പഞ്ചായത്തിൽ ഹെൽത്തി കേരള ക്യാമ്പയിൻ ഭാഗമായി കരികോട്ടക്കരി ടൗണിലെ ഹോട്ടലുകൾ, ബേക്കറികൾ, ഇറച്ചി വില്പന സ്റ്റാളുകൾ എന്നിവിടങ്ങളിൽ ആരോഗ്യ വകുപ്പ് പരിശോധന നടത്തി. ഹെൽത്ത്‌ ഇൻസ്‌പെക്ടർ ടി.എ. ജെയ്സൺ, ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ എ.പി. ശ്രുതി , ഫാത്തിമത് ഫിദ, അജീഷ് രാമചന്ദ്രൻ എന്നിവരടങ്ങിയ ടീം പരിശോധന നടത്തി.മാനദണ്ഡങ്ങൾ പാലിക്കാത്ത ഹോട്ടലുകൾക്കു നോട്ടീസ് നൽകി . പരിശോധന ഇന്നും തുടരുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു . 

## Article Content

**ഇരിട്ടി : **അയ്യൻകുന്ന് പഞ്ചായത്തിൽ ഹെൽത്തി കേരള ക്യാമ്പയിൻ ഭാഗമായി കരികോട്ടക്കരി ടൗണിലെ ഹോട്ടലുകൾ, ബേക്കറികൾ, ഇറച്ചി വില്പന സ്റ്റാളുകൾ എന്നിവിടങ്ങളിൽ ആരോഗ്യ വകുപ്പ് പരിശോധന നടത്തി. ഹെൽത്ത്‌ ഇൻസ്‌പെക്ടർ ടി.എ. ജെയ്സൺ, ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ എ.പി. ശ്രുതി , ഫാത്തിമത് ഫിദ, അജീഷ് രാമചന്ദ്രൻ എന്നിവരടങ്ങിയ ടീം പരിശോധന നടത്തി.മാനദണ്ഡങ്ങൾ പാലിക്കാത്ത ഹോട്ടലുകൾക്കു നോട്ടീസ് നൽകി . പരിശോധന ഇന്നും തുടരുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു . 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/242764/healthycambaine)