---
title: "അനുമതി നല്‍കി കേന്ദ്രം; അവശ്യ മരുന്നുകളുടെ വില ഉയരും..."
english_title: "delhi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/242889/delhi"
published_at: "2024-10-16T09:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/670f412031b75_download_(8).jpeg"
keywords: []
---

# അനുമതി നല്‍കി കേന്ദ്രം; അവശ്യ മരുന്നുകളുടെ വില ഉയരും...

> **Lead Summary:** ഡൽഹി :എട്ട് അവശ്യ മരുന്നുകളുടെ വില കുത്തനെ വർധിപ്പിക്കാൻ അനുമതി നല്‍കി കേന്ദ്രം. ക്ഷയം, മാനസിക പ്രശ്നങ്ങള്‍, ആസ്തമ എന്നിവയടക്കം അസുഖങ്ങളുടെ ചികിത്സക്ക് ഉപയോഗിക്കുന്ന മരുന്നുകള്‍ക്കാണ് വില ഉയരുക. പരമാവധി 50 ശതമാനം വരെ വർധിപ്പിക്കാനാണ് നാഷനല്‍ ഫാർമസ്യൂട്ടിക്കല്‍സ് പ്രൈസിങ് അതോറിറ്റി (എൻ.പി.പി.എ) അനുമതി നല്‍കിയിരിക്കുന്നത്. ഉല്‍‍പാദകർ ആവശ്യപ്പെട്ടതനുസരിച്ചാണ് നടപടിയെന്ന് നാഷനല്‍ പ്രൈസിങ് അതോറിറ്റി ഓഫ് ഇന്ത്യ (എൻ.പി.പി.എ) വ്യക്തമാക്കി. ഒക്ടോബർ 14 മുതലാണ് വിലവർധന പ്രാബല്യത്തിലായത്.

## Article Content

ഡൽഹി :എട്ട് അവശ്യ മരുന്നുകളുടെ വില കുത്തനെ വർധിപ്പിക്കാൻ അനുമതി നല്‍കി കേന്ദ്രം. ക്ഷയം, മാനസിക പ്രശ്നങ്ങള്‍, ആസ്തമ എന്നിവയടക്കം അസുഖങ്ങളുടെ ചികിത്സക്ക് ഉപയോഗിക്കുന്ന മരുന്നുകള്‍ക്കാണ് വില ഉയരുക. പരമാവധി 50 ശതമാനം വരെ വർധിപ്പിക്കാനാണ് നാഷനല്‍ ഫാർമസ്യൂട്ടിക്കല്‍സ് പ്രൈസിങ് അതോറിറ്റി (എൻ.പി.പി.എ) അനുമതി നല്‍കിയിരിക്കുന്നത്. ഉല്‍‍പാദകർ ആവശ്യപ്പെട്ടതനുസരിച്ചാണ് നടപടിയെന്ന് നാഷനല്‍ പ്രൈസിങ് അതോറിറ്റി ഓഫ് ഇന്ത്യ (എൻ.പി.പി.എ) വ്യക്തമാക്കി. ഒക്ടോബർ 14 മുതലാണ് വിലവർധന പ്രാബല്യത്തിലായത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/242889/delhi)