ഈശ്വര്‍ മാല്‍പ്പയുടെ രണ്ടു കുട്ടികളും കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ എത്തി

ഈശ്വര്‍ മാല്‍പ്പയുടെ രണ്ടു കുട്ടികളും കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ എത്തി
Oct 16, 2024 10:50 AM | By sukanya

കോഴിക്കോട് : റിപ്പോര്‍ട്ടര്‍ ടിവി റോട്ടറി ക്ലബ്ബിനും മനാഫിനും ഒപ്പം കൈകോര്‍ത്ത് ഈശ്വര്‍ മാല്‍പ്പയുടെ രണ്ടു കുട്ടികള്‍ക്കുള്ള ചികിത്സാ സൗകര്യം ഒരുക്കി. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സാ സൗകര്യം. കിടപ്പിലായ രണ്ടു കുട്ടികളുടെയും പ്രാഥമിക പരിശോധന ഇന്ന് പൂര്‍ത്തിയാകും. 

മെഡിക്കല്‍ റിപ്പോര്‍ട്ട് ലഭിക്കുന്ന മുറയ്ക്ക് ചികിത്സ ആരംഭിക്കും. ഇന്ത്യയില്‍ ലഭ്യമായ ഏറ്റവും നൂതനമായ ചികിത്സ ഒരുക്കാനാണ് ശ്രമം. ഓര്‍ത്തോ ന്യൂറോ പീഡിയാട്രിക്‌സ് തുടങ്ങിയ വിഭാഗങ്ങളില്‍ പരിശോധന പൂര്‍ത്തിയാക്കി. കാര്‍ഡിയോളജി വിഭാഗത്തിലാണ് ഇന്നത്തെ പരിശോധന. ജനിതക വൈകല്യം ഉണ്ടോ എന്നതടക്കമുള്ള കാര്യങ്ങളില്‍ പരിശോധന നടത്തും. ഇതിനുശേഷമാകും അടുത്തഘട്ട ചികിത്സ നിശ്ചയിക്കുക. റോട്ടറി ക്ലബ്ബ് സൈബര്‍ സിറ്റി കോഴിക്കോടുമായി ചേര്‍ന്നാണ് ചികിത്സയൊരുക്കുന്നത്. സാമ്പത്തിക ബുദ്ധിമുട്ട് കാരണം കുട്ടികള്‍ക്ക് ശരിയായ ചികിത്സ നല്‍കാന്‍ കഴിഞ്ഞിരുന്നില്ലെന്ന് ഈശ്വര്‍ മാല്‍പേ റിപ്പോര്‍ട്ടര്‍ ടിവിയെ അറിയിച്ചിരുന്നു. 

ഈശ്വര്‍ മാല്‍പ്പയ്ക്ക് മലയാളി നല്‍കുന്ന സമ്മാനമാണ് കുട്ടികളുടെ ചികിത്സ. ഈശ്വര്‍ മാല്‍പ്പയുടെ സാമ്പത്തിക സ്ഥിതിയും കുട്ടികളുടെ ശാരീരിക അവസ്ഥയും മനസ്സിലാക്കിയതിനുശേഷമാണ് റിപ്പോര്‍ട്ടര്‍ ടിവി മുന്‍കയ്യെടുത്ത് ചികിത്സാ സൗകര്യം ഒരുക്കുന്നത്.

kozhikod

Next TV

Related Stories
പാലിയേറ്റീവ് കെയർ പ്രവർത്തനങ്ങൾ കാലത്തിൻ്റെ അനിവാര്യത ; പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ

Oct 16, 2024 03:34 PM

പാലിയേറ്റീവ് കെയർ പ്രവർത്തനങ്ങൾ കാലത്തിൻ്റെ അനിവാര്യത ; പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ

പാലിയേറ്റീവ് കെയർ പ്രവർത്തനങ്ങൾ കാലത്തിൻ്റെ അനിവാര്യത ; പാണക്കാട് മുനവ്വറലി ശിഹാബ്...

Read More >>
ഓറഞ്ച് അലർട്ട് പിൻവലിച്ചു ;  രണ്ട്  ജില്ലകളിലൊഴികെ എല്ലായിടത്തും യെല്ലോ അലർട്ട്

Oct 16, 2024 03:26 PM

ഓറഞ്ച് അലർട്ട് പിൻവലിച്ചു ; രണ്ട് ജില്ലകളിലൊഴികെ എല്ലായിടത്തും യെല്ലോ അലർട്ട്

ഓറഞ്ച് അലർട്ട് പിൻവലിച്ചു ; രണ്ട് ജില്ലകളിലൊഴികെ എല്ലായിടത്തും യെല്ലോ...

Read More >>
പി സരിൻ നടത്തിയത് അച്ചടക്ക ലംഘനം; കെപിസിസി നടപടിക്ക് സാധ്യത

Oct 16, 2024 03:14 PM

പി സരിൻ നടത്തിയത് അച്ചടക്ക ലംഘനം; കെപിസിസി നടപടിക്ക് സാധ്യത

പി സരിൻ നടത്തിയത് അച്ചടക്ക ലംഘനം; കെപിസിസി നടപടിക്ക്...

Read More >>
എഡി എം നവീൻ ബാബുവിന്റെ മരണം; മുഖ്യമന്ത്രിക്ക് നൽകിയ പരാതി തട്ടിക്കൂട്ടിയതെന്ന് ആക്ഷേപം

Oct 16, 2024 02:42 PM

എഡി എം നവീൻ ബാബുവിന്റെ മരണം; മുഖ്യമന്ത്രിക്ക് നൽകിയ പരാതി തട്ടിക്കൂട്ടിയതെന്ന് ആക്ഷേപം

എഡി എം നവീൻ ബാബുവിന്റെ മരണം; മുഖ്യമന്ത്രിക്ക് നൽകിയ പരാതി തട്ടിക്കൂട്ടിയതെന്ന്...

Read More >>
കേന്ദ്ര മന്ത്രി സുരേഷ് ഗോപി കോടതിയിൽ ഹാജരായി; കേസ് റദ്ദാക്കാൻ ഹൈക്കോടതിയെ സമീപിക്കും

Oct 16, 2024 02:23 PM

കേന്ദ്ര മന്ത്രി സുരേഷ് ഗോപി കോടതിയിൽ ഹാജരായി; കേസ് റദ്ദാക്കാൻ ഹൈക്കോടതിയെ സമീപിക്കും

കേന്ദ്ര മന്ത്രി സുരേഷ് ഗോപി കോടതിയിൽ ഹാജരായി; കേസ് റദ്ദാക്കാൻ ഹൈക്കോടതിയെ...

Read More >>
എ.ഡി.എം  നവീൻ ബാബുവിൻ്റെ  മരണം ; പി പി ദിവ്യ നടപ്പിലാക്കിയത് ജെ.എസ് സിദ്ധാർത്ഥിന് മേൽ എസ് എഫ് ഐ നടത്തിയ അതേ തന്ത്രം ; ഫെറ്റോ

Oct 16, 2024 02:09 PM

എ.ഡി.എം നവീൻ ബാബുവിൻ്റെ മരണം ; പി പി ദിവ്യ നടപ്പിലാക്കിയത് ജെ.എസ് സിദ്ധാർത്ഥിന് മേൽ എസ് എഫ് ഐ നടത്തിയ അതേ തന്ത്രം ; ഫെറ്റോ

എ.ഡി.എം നവീൻ ബാബുവിൻ്റെ മരണം ; പി പി ദിവ്യ നടപ്പിലാക്കിയത് ജെ.എസ് സിദ്ധാർത്ഥിന് മേൽ എസ് എഫ് ഐ നടത്തിയ അതേ തന്ത്രം ;...

Read More >>
Top Stories










News Roundup






Entertainment News