മഞ്ചേശ്വരം കോഴക്കേസ്; കെ സുരേന്ദ്രനെ കുറ്റവിമുക്തനാക്കിയ ഉത്തരവിന് സ്റ്റേ

മഞ്ചേശ്വരം കോഴക്കേസ്; കെ സുരേന്ദ്രനെ കുറ്റവിമുക്തനാക്കിയ ഉത്തരവിന് സ്റ്റേ
Oct 16, 2024 01:36 PM | By Remya Raveendran

തിരുവനന്തപുരം :   മഞ്ചേശ്വരം കോഴക്കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന് തിരിച്ചടി.ചെയ്തുകുറ്റവിമുക്തനാക്കിയ സെഷൻസ് കോടതി ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. സർക്കാർ നൽകിയ അപ്പീലിലാണ് നടപടി. ഹർജിയിൽ കെ സുരേന്ദ്രന് കോടതി നോട്ടീസ് അയച്ചു. മഞ്ചേശ്വരം കോഴക്കേസില്‍ സുരേന്ദ്രന്‍ അടക്കമുള്ള എല്ലാ പ്രതികളെയും കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതി കുറ്റവിമുക്തരാക്കിയിരുന്നു.

ബിജെപി യും സിപിഐഎമ്മും ഒത്തുകളിച്ചാണ് മഞ്ചേശ്വരം കോഴക്കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയതെന്ന ആരോപണം ഉയരുന്നതിനിടയിലാണ് സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകിയത്. തെരഞ്ഞെടുപ്പ് കോഴക്കേസില്‍ ഒരു വര്‍ഷത്തിനകം കുറ്റപത്രം സമര്‍പ്പിക്കണമെന്നാണ് സിആര്‍പിസി വ്യവസ്ഥ ചെയ്യുന്നതെങ്കിലും 2021 മാര്‍ച്ച് 21 ന് നടന്ന സംഭവത്തില്‍ അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചത് 2023 ഒക്ടോബര്‍ ഒന്നിനായിരുന്നു.

2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്തെ ബിഎസ്പി സ്ഥാനാര്‍ത്ഥിയായിരുന്ന സുന്ദരയ്ക്ക് സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാന്‍ രണ്ടര ലക്ഷം രൂപയും സ്മാര്‍ട്ട് ഫോണും നല്‍കിയെന്നും ഭീഷണിപ്പെടുത്തിയെന്നുമായിരുന്നു കേസ്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനായിരുന്നു കേസിലെ ഒന്നാം പ്രതി.




Manjesswaramkozhacase

Next TV

Related Stories
പാലിയേറ്റീവ് കെയർ പ്രവർത്തനങ്ങൾ കാലത്തിൻ്റെ അനിവാര്യത ; പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ

Oct 16, 2024 03:34 PM

പാലിയേറ്റീവ് കെയർ പ്രവർത്തനങ്ങൾ കാലത്തിൻ്റെ അനിവാര്യത ; പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ

പാലിയേറ്റീവ് കെയർ പ്രവർത്തനങ്ങൾ കാലത്തിൻ്റെ അനിവാര്യത ; പാണക്കാട് മുനവ്വറലി ശിഹാബ്...

Read More >>
ഓറഞ്ച് അലർട്ട് പിൻവലിച്ചു ;  രണ്ട്  ജില്ലകളിലൊഴികെ എല്ലായിടത്തും യെല്ലോ അലർട്ട്

Oct 16, 2024 03:26 PM

ഓറഞ്ച് അലർട്ട് പിൻവലിച്ചു ; രണ്ട് ജില്ലകളിലൊഴികെ എല്ലായിടത്തും യെല്ലോ അലർട്ട്

ഓറഞ്ച് അലർട്ട് പിൻവലിച്ചു ; രണ്ട് ജില്ലകളിലൊഴികെ എല്ലായിടത്തും യെല്ലോ...

Read More >>
പി സരിൻ നടത്തിയത് അച്ചടക്ക ലംഘനം; കെപിസിസി നടപടിക്ക് സാധ്യത

Oct 16, 2024 03:14 PM

പി സരിൻ നടത്തിയത് അച്ചടക്ക ലംഘനം; കെപിസിസി നടപടിക്ക് സാധ്യത

പി സരിൻ നടത്തിയത് അച്ചടക്ക ലംഘനം; കെപിസിസി നടപടിക്ക്...

Read More >>
എഡി എം നവീൻ ബാബുവിന്റെ മരണം; മുഖ്യമന്ത്രിക്ക് നൽകിയ പരാതി തട്ടിക്കൂട്ടിയതെന്ന് ആക്ഷേപം

Oct 16, 2024 02:42 PM

എഡി എം നവീൻ ബാബുവിന്റെ മരണം; മുഖ്യമന്ത്രിക്ക് നൽകിയ പരാതി തട്ടിക്കൂട്ടിയതെന്ന് ആക്ഷേപം

എഡി എം നവീൻ ബാബുവിന്റെ മരണം; മുഖ്യമന്ത്രിക്ക് നൽകിയ പരാതി തട്ടിക്കൂട്ടിയതെന്ന്...

Read More >>
കേന്ദ്ര മന്ത്രി സുരേഷ് ഗോപി കോടതിയിൽ ഹാജരായി; കേസ് റദ്ദാക്കാൻ ഹൈക്കോടതിയെ സമീപിക്കും

Oct 16, 2024 02:23 PM

കേന്ദ്ര മന്ത്രി സുരേഷ് ഗോപി കോടതിയിൽ ഹാജരായി; കേസ് റദ്ദാക്കാൻ ഹൈക്കോടതിയെ സമീപിക്കും

കേന്ദ്ര മന്ത്രി സുരേഷ് ഗോപി കോടതിയിൽ ഹാജരായി; കേസ് റദ്ദാക്കാൻ ഹൈക്കോടതിയെ...

Read More >>
എ.ഡി.എം  നവീൻ ബാബുവിൻ്റെ  മരണം ; പി പി ദിവ്യ നടപ്പിലാക്കിയത് ജെ.എസ് സിദ്ധാർത്ഥിന് മേൽ എസ് എഫ് ഐ നടത്തിയ അതേ തന്ത്രം ; ഫെറ്റോ

Oct 16, 2024 02:09 PM

എ.ഡി.എം നവീൻ ബാബുവിൻ്റെ മരണം ; പി പി ദിവ്യ നടപ്പിലാക്കിയത് ജെ.എസ് സിദ്ധാർത്ഥിന് മേൽ എസ് എഫ് ഐ നടത്തിയ അതേ തന്ത്രം ; ഫെറ്റോ

എ.ഡി.എം നവീൻ ബാബുവിൻ്റെ മരണം ; പി പി ദിവ്യ നടപ്പിലാക്കിയത് ജെ.എസ് സിദ്ധാർത്ഥിന് മേൽ എസ് എഫ് ഐ നടത്തിയ അതേ തന്ത്രം ;...

Read More >>
Top Stories










Entertainment News