എ.ഡി.എം നവീൻ ബാബുവിൻ്റെ മരണം ; പി പി ദിവ്യ നടപ്പിലാക്കിയത് ജെ.എസ് സിദ്ധാർത്ഥിന് മേൽ എസ് എഫ് ഐ നടത്തിയ അതേ തന്ത്രം ; ഫെറ്റോ

എ.ഡി.എം  നവീൻ ബാബുവിൻ്റെ  മരണം ; പി പി ദിവ്യ നടപ്പിലാക്കിയത് ജെ.എസ് സിദ്ധാർത്ഥിന് മേൽ എസ് എഫ് ഐ നടത്തിയ അതേ തന്ത്രം ; ഫെറ്റോ
Oct 16, 2024 02:09 PM | By Remya Raveendran

കണ്ണൂർ : കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി പി പി ദിവ്യ പരസ്യമായി അവഹേളിച്ചതിൽ മനംനൊന്ത് കണ്ണൂർ എ.ഡി.എം ശ്രീ നവീൻ ബാബു ആത്മഹത്യ ചെയ്ത സംഭവത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി ഫെറ്റോ. തീർത്തും അനൗദ്യോഗികമായി സംഘടിപ്പിക്കപ്പെട്ട ചടങ്ങിലേക്കാണ് പി പി ദിവ്യ കടന്നു വന്നതും എ.ഡി.എം നെ അവഹേളിച്ചതും. ജനപ്രതിനിധി എന്ന നിലയിൽ പാലിക്കേണ്ട യാതൊരു മര്യാദയും പാലിക്കാതെ ജീവനക്കാരനെ ആത്മഹത്യയിലേക്ക് തള്ളിവിട്ട പി പി ദിവ്യക്കെതിരെ ആത്മഹത്യാ പ്രേരണയ്ക്ക് കേസ് രജിസ്റ്റർ ചെയ്ത് ശിക്ഷിക്കമെന്നും പ്രതിഷേധ കൂട്ടായ്മ ആവശ്യപ്പെട്ടു.

തങ്ങൾക്ക് താല്പര്യമില്ലാത്ത ആളുകളെ ആൾക്കുട്ട വിചാരണയും, പരസ്യമായ അവഹേളനവും നടത്തി മരണത്തിലേക്ക് തള്ളിവിടുന്ന ഇടതുപക്ഷ മനോഭാവത്തിൻ്റെ ഒടുവിലത്തെ ഉദാഹരണമാണിതെന്നും കൂട്ടായ്മയിൽ പങ്കെടുത്ത് സംസാരിച്ചവർ അഭിപ്രായപ്പെട്ടു. പൂക്കോട് വെറ്ററിനറി സർവ്വകലാശാലയിൽ ജെ.എസ് സിദ്ധാർത്ഥ് എന്ന വിദ്യാർത്ഥിയെ മരണത്തിലേക്ക് തള്ളിവിട്ട എസ് എഫ് ഐ യുടെ അതേ തന്ത്രംതന്നെയാണ് പി പി ദിവ്യ ഇവിടെ നടപ്പിലാക്കിയതെന്നും യോഗം വിലയിരുത്തി. ജീവനക്കാർക്ക് ലഭിക്കേണ്ടുന്ന അർഹമായ നിരവധി ആനുകൂല്യങ്ങൾ ഇല്ലാതാക്കുകയോ തടഞ്ഞുവച്ചിരിക്കുകയോ ചെയ്തിട്ടുള്ള ഇടത് സർക്കാർ അവരുടെ പ്രതിനിധികളെ ഉപയോഗിച്ച് ജീവനക്കാരെ പരസ്യമായി അവഹേളിച്ച് ആത്മഹത്യയിലേക്ക് കൂടി തള്ളിവിടുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഈ സാഹചര്യത്തിൽ സർക്കാർ ജീവനക്കാർ ഒറ്റക്കെട്ടായി നിലനിലനിൽപ്പിനായി പോരാടേണ്ട സമയം അതിക്രമിച്ചിരിക്കുന്നതായും യോഗം അഭിപ്രായപ്പെട്ടു. പ്രതിഷേധ കൂട്ടായ്മയിൽ നിരവധി സർക്കാർ ജീവനക്കാർ പങ്കെടുത്തു. പ്രതിഷേധ ധർണ്ണ

വി .കെ ഭാസ്കരൻ കേരള എൻ.ജി.ഒ സംഘ് ജില്ല പ്രസിഡണ്ട് അദ്ധ്യക്ഷത വഹിച്ചു.

കെ. ഗോപാലകൃഷ്ണൻ സംസ്ഥാന സെക്രട്ടറി ഉദ്ഘാടനം ചെയ്തു , ശരത് സോമൻ ഗസ്റ്റേഡ് സംഘ് ജില്ലാ പ്രസിഡണ്ട് , വി പി ബ്രിജേഷ് , സ്മിത സുരേഷ് , ഭാസ്കരൻ കെ , സന്തേഷ് നമ്പ്യാർ , റെജിമോൻ പി.വി നേതൃത്വം നൽകി.

Fettoaboutadm

Next TV

Related Stories
പാലിയേറ്റീവ് കെയർ പ്രവർത്തനങ്ങൾ കാലത്തിൻ്റെ അനിവാര്യത ; പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ

Oct 16, 2024 03:34 PM

പാലിയേറ്റീവ് കെയർ പ്രവർത്തനങ്ങൾ കാലത്തിൻ്റെ അനിവാര്യത ; പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ

പാലിയേറ്റീവ് കെയർ പ്രവർത്തനങ്ങൾ കാലത്തിൻ്റെ അനിവാര്യത ; പാണക്കാട് മുനവ്വറലി ശിഹാബ്...

Read More >>
ഓറഞ്ച് അലർട്ട് പിൻവലിച്ചു ;  രണ്ട്  ജില്ലകളിലൊഴികെ എല്ലായിടത്തും യെല്ലോ അലർട്ട്

Oct 16, 2024 03:26 PM

ഓറഞ്ച് അലർട്ട് പിൻവലിച്ചു ; രണ്ട് ജില്ലകളിലൊഴികെ എല്ലായിടത്തും യെല്ലോ അലർട്ട്

ഓറഞ്ച് അലർട്ട് പിൻവലിച്ചു ; രണ്ട് ജില്ലകളിലൊഴികെ എല്ലായിടത്തും യെല്ലോ...

Read More >>
പി സരിൻ നടത്തിയത് അച്ചടക്ക ലംഘനം; കെപിസിസി നടപടിക്ക് സാധ്യത

Oct 16, 2024 03:14 PM

പി സരിൻ നടത്തിയത് അച്ചടക്ക ലംഘനം; കെപിസിസി നടപടിക്ക് സാധ്യത

പി സരിൻ നടത്തിയത് അച്ചടക്ക ലംഘനം; കെപിസിസി നടപടിക്ക്...

Read More >>
എഡി എം നവീൻ ബാബുവിന്റെ മരണം; മുഖ്യമന്ത്രിക്ക് നൽകിയ പരാതി തട്ടിക്കൂട്ടിയതെന്ന് ആക്ഷേപം

Oct 16, 2024 02:42 PM

എഡി എം നവീൻ ബാബുവിന്റെ മരണം; മുഖ്യമന്ത്രിക്ക് നൽകിയ പരാതി തട്ടിക്കൂട്ടിയതെന്ന് ആക്ഷേപം

എഡി എം നവീൻ ബാബുവിന്റെ മരണം; മുഖ്യമന്ത്രിക്ക് നൽകിയ പരാതി തട്ടിക്കൂട്ടിയതെന്ന്...

Read More >>
കേന്ദ്ര മന്ത്രി സുരേഷ് ഗോപി കോടതിയിൽ ഹാജരായി; കേസ് റദ്ദാക്കാൻ ഹൈക്കോടതിയെ സമീപിക്കും

Oct 16, 2024 02:23 PM

കേന്ദ്ര മന്ത്രി സുരേഷ് ഗോപി കോടതിയിൽ ഹാജരായി; കേസ് റദ്ദാക്കാൻ ഹൈക്കോടതിയെ സമീപിക്കും

കേന്ദ്ര മന്ത്രി സുരേഷ് ഗോപി കോടതിയിൽ ഹാജരായി; കേസ് റദ്ദാക്കാൻ ഹൈക്കോടതിയെ...

Read More >>
പൗഡർ ഉപയോഗിച്ചവർക്ക് ക്യാൻസർ, ജോൺസൺ ആൻഡ് ജോൺസൺ നഷ്ടപരിഹാരം നൽകേണ്ടത് 124 കോടി

Oct 16, 2024 02:01 PM

പൗഡർ ഉപയോഗിച്ചവർക്ക് ക്യാൻസർ, ജോൺസൺ ആൻഡ് ജോൺസൺ നഷ്ടപരിഹാരം നൽകേണ്ടത് 124 കോടി

പൗഡർ ഉപയോഗിച്ചവർക്ക് ക്യാൻസർ, ജോൺസൺ ആൻഡ് ജോൺസൺ നഷ്ടപരിഹാരം നൽകേണ്ടത് 124...

Read More >>
Top Stories










News Roundup






Entertainment News