---
title: "ഇറിഗേഷൻ ഡിപ്പാർട്ട്മെൻ്റ് അധികാരികൾ കണ്ണവം പുഴഭാഗം സന്ദർശിച്ചു"
english_title: "Erigationdepartument"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/243013/erigationdepartument"
published_at: "2024-10-16T16:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/670f97855b99f_1000032454.jpg"
keywords: []
---

# ഇറിഗേഷൻ ഡിപ്പാർട്ട്മെൻ്റ് അധികാരികൾ കണ്ണവം പുഴഭാഗം സന്ദർശിച്ചു

> **Lead Summary:** ഇറിഗേഷൻ ഡിപ്പാർട്ട്മെൻ്റ് അധികാരികൾ കഴിഞ്ഞ വെള്ളപ്പൊക്ക ദുരിതമുണ്ടായ കണ്ണവം പുഴഭാഗം സന്ദർശിച്ചു. കഴിഞ്ഞ മല വെള്ളപ്പാച്ചലിൽ കണ്ണവം പുഴ കരകവിഞ്ഞൊഴുകി കടകളും വീടുകളും അടക്കംനൂറിലധികം സ്ഥാപനങ്ങളിൽപൂർണ്ണമായോ ഭാഗികമായോ വെള്ളപ്പൊക്ക ദുരിതത്തിന്റെ ആഘാതം ഉണ്ടായിരുന്നു . ഈ ഭാഗത്തുള്ള കാർഷിക മേഖല പോലും താറുമാറായിരുന്നു.ഇക്കാര്യം ചൂണ്ടിക്കാണിച്ചുകൊണ്ട് കണ്ണവം പൗരസമിതിയുടെ നേതൃത്വത്തിൽ പഞ്ചായത്ത്, റവന്യൂ , ഇറിഗേഷൻ ഡിപ്പാർട്ട്മെൻറ്, പിഡബ്ല്യുഡി , ഫോറസ്റ്റ്, ജില്ലാ പഞ്ചായത്ത്, ജില്ലാ കലക്ടർ തുടങ്ങി ബന്ധപ്പെട്ട എല്ലാ അധികാരികൾക്കും നിവേദനം നൽകിയിരുന്നു.

## Article Content

ഇറിഗേഷൻ ഡിപ്പാർട്ട്മെൻ്റ് അധികാരികൾ കഴിഞ്ഞ വെള്ളപ്പൊക്ക ദുരിതമുണ്ടായ കണ്ണവം പുഴഭാഗം സന്ദർശിച്ചു. കഴിഞ്ഞ മല വെള്ളപ്പാച്ചലിൽ കണ്ണവം പുഴ കരകവിഞ്ഞൊഴുകി കടകളും വീടുകളും അടക്കംനൂറിലധികം സ്ഥാപനങ്ങളിൽപൂർണ്ണമായോ ഭാഗികമായോ വെള്ളപ്പൊക്ക ദുരിതത്തിന്റെ ആഘാതം ഉണ്ടായിരുന്നു . ഈ ഭാഗത്തുള്ള കാർഷിക മേഖല പോലും താറുമാറായിരുന്നു.ഇക്കാര്യം ചൂണ്ടിക്കാണിച്ചുകൊണ്ട് കണ്ണവം പൗരസമിതിയുടെ നേതൃത്വത്തിൽ പഞ്ചായത്ത്, റവന്യൂ , ഇറിഗേഷൻ ഡിപ്പാർട്ട്മെൻറ്, പിഡബ്ല്യുഡി , ഫോറസ്റ്റ്, ജില്ലാ പഞ്ചായത്ത്, ജില്ലാ കലക്ടർ തുടങ്ങി ബന്ധപ്പെട്ട എല്ലാ അധികാരികൾക്കും നിവേദനം നൽകിയിരുന്നു.

കണ്ണവം പൗരസമിതി നിവേദനം നൽകിയതിൻ്റെടിസ്ഥാനത്തിലാണ് അധികാരികളുടെ സന്ദർശനം. കൈവരികൾ ഭാഗികമായി പൊട്ടിത്തകർന്ന കണ്ണവം പഴയപാലം മുതൽ കോളയാട് പഞ്ചായത്തിൻ്റെ ഭാഗമായി വരുന്ന എടയാർപുഴ പുറമ്പോക്ക് പച്ചത്തുരുത്ത് വരെയുള്ള ഭാഗങ്ങൾ അധികാരികൾ വിശദമായി പരിശോധിച്ചു.വേണ്ട നടപടികൾ കൈകൊള്ളുമെന്ന് മേജർ ഇറിഗേഷൻ വിഭാഗത്തിലെ എ ഇ ബിനോയ് ജോർജ്, ഓവർസീയർ രാഗേഷ്. കെ എന്നിവർ പറഞ്ഞു.പൗരസമിതി അംഗങ്ങളായ എ ടി അലി ഹാജി, കെ.കെ.ദിനേശൻ, വാഴയിൽ ഭാസ്ക്കരൻ, സനീഷ് കേളോത്ത്, ശ്യം കെ.വി എന്നിവർ അധികാരികളോടൊപ്പം ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/243013/erigationdepartument)