---
title: "വാഹന ഗതാഗതം നിരോധിച്ചു"
english_title: "thalassery"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/243038/thalassery"
published_at: "2024-10-16T19:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/670fc23a3495b_download.jpeg"
keywords: []
---

# വാഹന ഗതാഗതം നിരോധിച്ചു

> **Lead Summary:** **തലശ്ശേരി**: തലശ്ശേരി സംഗമം ജംഗ്ഷനിൽ റോഡ് പണി നടക്കുന്നതിനാൽ 17/10/24 മുതൽ 22/10/24 വരെ ആറ് ദിവസത്തേക്ക് സംഗമം ജംഗ്ഷൻ വഴിയുള്ള വാഹന ഗതാഗതം നിരോധിച്ചിരിക്കുന്നു. കൂത്തുപറമ്പ് ഭാഗത്ത് നിന്ന് വന്ന് പോകുന്ന ബസ്സുകൾ ടൗൺ ഹാൾ വഴി പോകേണ്ടതാണ്. കൂത്തുപറമ്പ് ഭാഗത്ത് നിന്ന് വരുന്നതായ ചെറിയ വാഹനങ്ങൾ ചിറക്കരയിൽ നിന്നും കീഴന്തി മുക്ക് രണ്ടാം ഗെയ്റ്റ് വഴി ടൗണിലേക്ക് പ്രവേശിക്കേണ്ടതാണ്. 

## Article Content

**തലശ്ശേരി**: തലശ്ശേരി സംഗമം ജംഗ്ഷനിൽ റോഡ് പണി നടക്കുന്നതിനാൽ 17/10/24 മുതൽ 22/10/24 വരെ ആറ് ദിവസത്തേക്ക് സംഗമം ജംഗ്ഷൻ വഴിയുള്ള വാഹന ഗതാഗതം നിരോധിച്ചിരിക്കുന്നു. കൂത്തുപറമ്പ് ഭാഗത്ത് നിന്ന് വന്ന് പോകുന്ന ബസ്സുകൾ ടൗൺ ഹാൾ വഴി പോകേണ്ടതാണ്. കൂത്തുപറമ്പ് ഭാഗത്ത് നിന്ന് വരുന്നതായ ചെറിയ വാഹനങ്ങൾ ചിറക്കരയിൽ നിന്നും കീഴന്തി മുക്ക് രണ്ടാം ഗെയ്റ്റ് വഴി ടൗണിലേക്ക് പ്രവേശിക്കേണ്ടതാണ്. 

ചൊക്ലി, നാദാപുരം ഭാഗത്ത് നിന്നും വരുന്ന ബസ്സുകൾ ടെമ്പിൾ ഗെയ്റ്റ് സെയ്താർ പള്ളി മെയിൻ റോഡ് വഴിയും തിരിച്ച് രണ്ടാം ഗെയ്റ്റ് സെയ്താർ പള്ളി വഴി നാദാപുരം, ചൊക്ലി ഭാഗത്തേക്ക് പോകേണ്ടതുമാണ്. കൂത്തുപറമ്പ് ഭാഗത്ത് നിന്നും കോഴിക്കോട്, മാഹി ഭാഗത്തേക്ക് പോകുന്ന ചെറുതും വലുതുമായ വാഹനങ്ങൾ  ടൗൺ ടച്ച് ചെയ്യാതെ ചോനാടത്ത് നിന്ന് ഹൈവെ വഴി പോകേണ്ടതാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/243038/thalassery)