പി.സരിനെ പുറത്താക്കി കോണ്‍ഗ്രസ്; ഇനി ഇടതിനൊപ്പമെന്ന് സരിന്‍

പി.സരിനെ പുറത്താക്കി കോണ്‍ഗ്രസ്; ഇനി ഇടതിനൊപ്പമെന്ന് സരിന്‍
Oct 17, 2024 01:17 PM | By sukanya

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച കെപിസിസി സോഷ്യൽ മീഡിയ സെൽ കൺവീനര്‍ പി സരിനെ പുറത്താക്കി കോണ്‍ഗ്രസ്. ഗുരുതരമായ അച്ചടക്ക ലംഘനം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍റെ നടപടി.

കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെയും പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെയും തുറന്നടിച്ച് വീണ്ടും വാർത്താ സമ്മേളനം നടത്തിയതിന് പിന്നാലെയാണ് കോൺഗ്രസിന്റെ നടപടി.

ഇനി ഇടതുപക്ഷത്തോടൊപ്പമെന്ന് സരിൻ വാർത്താ സമ്മേളനത്തില്‍ പറഞ്ഞു. കോണ്‍ഗ്രസിന്‍റെ നടപടിക്ക് പിന്നാലെ സരിൻ നിലപാട് വ്യക്തമാക്കിയത്. സി പി എം നേതൃത്വം ആവശ്യപ്പെട്ടാൽ പാലക്കാട് മത്സരിക്കുമെന്നും സരിൻ കൂട്ടിച്ചേര്‍ത്തു. സിപിഎം ഒരു തീരുമാനം അറിയിച്ചാൽ അതിനു ഒട്ടും താമസമില്ലാതെ മറുപടി പറയും.

ബിജെപിയും അൻവറും ബന്ധപ്പെട്ടിരുന്നു. കൂടെയുണ്ടാകണം എന്ന് പറഞ്ഞുവെന്നും സരിൻ കൂട്ടിച്ചേര്‍ത്തു. പാലക്കാട്‌ മാത്രമായി ഈ കളി അവസാനിപ്പിക്കില്ല. കൂടുതൽ ആളുകൾ എനിക്കൊപ്പം ഉണ്ടാകുമെന്നും സരിൻ പറഞ്ഞു.

thiruvanathapuram

Next TV

Related Stories
നടി നെയ്യാറ്റിന്‍കര കോമളം അന്തരിച്ചു

Oct 17, 2024 03:48 PM

നടി നെയ്യാറ്റിന്‍കര കോമളം അന്തരിച്ചു

നടി നെയ്യാറ്റിന്‍കര കോമളം...

Read More >>
വിദ്യാഭ്യാസ സെമിനാർ സംഘടിപ്പിച്ചു

Oct 17, 2024 03:34 PM

വിദ്യാഭ്യാസ സെമിനാർ സംഘടിപ്പിച്ചു

വിദ്യാഭ്യാസ സെമിനാർ...

Read More >>
തളിപ്പറമ്പിൽ ആശ വർക്കേഴ്സ്  യൂണിയൻ  ഐക്യദാർഢ്യ  പ്രകടനം നടത്തി

Oct 17, 2024 03:17 PM

തളിപ്പറമ്പിൽ ആശ വർക്കേഴ്സ് യൂണിയൻ ഐക്യദാർഢ്യ പ്രകടനം നടത്തി

തളിപ്പറമ്പിൽ ആശ വർക്കേഴ്സ് യൂണിയൻ ഐക്യദാർഢ്യ പ്രകടനം...

Read More >>
സ്വർണ്ണ തട്ടിപ്പ് ; ഇരയായവരുടെ പ്രതിഷേധം ശക്തമാകുന്നു

Oct 17, 2024 03:06 PM

സ്വർണ്ണ തട്ടിപ്പ് ; ഇരയായവരുടെ പ്രതിഷേധം ശക്തമാകുന്നു

സ്വർണ്ണ തട്ടിപ്പ് ; ഇരയായവരുടെ പ്രതിഷേധം...

Read More >>
യുഡിഎഫിനോടുള്ള വിയോജിപ്പ് സരിൻ വ്യക്തമാക്കി,സ്ഥാനാർത്ഥി പ്രഖ്യാപനം വൈകാതെ ഉണ്ടാകും; എംവി ഗോവിന്ദൻ

Oct 17, 2024 02:56 PM

യുഡിഎഫിനോടുള്ള വിയോജിപ്പ് സരിൻ വ്യക്തമാക്കി,സ്ഥാനാർത്ഥി പ്രഖ്യാപനം വൈകാതെ ഉണ്ടാകും; എംവി ഗോവിന്ദൻ

യുഡിഎഫിനോടുള്ള വിയോജിപ്പ് സരിൻ വ്യക്തമാക്കി,സ്ഥാനാർത്ഥി പ്രഖ്യാപനം വൈകാതെ ഉണ്ടാകും; എംവി...

Read More >>
മാലിന്യമുക്തം നവകേരളം ;  പിണറായി പഞ്ചായത്തിൽ ശുചിത്വ സന്ദേശ പദയാത്ര   സംഘടിപ്പിച്ചു

Oct 17, 2024 02:33 PM

മാലിന്യമുക്തം നവകേരളം ; പിണറായി പഞ്ചായത്തിൽ ശുചിത്വ സന്ദേശ പദയാത്ര സംഘടിപ്പിച്ചു

മാലിന്യമുക്തം നവകേരളം ; പിണറായി പഞ്ചായത്തിൽ ശുചിത്വ സന്ദേശ പദയാത്ര ...

Read More >>
Top Stories










News Roundup