---
title: "പത്താംതരം, പ്ലസ്ടു തുല്യതാ രജിസ്‌ട്രേഷന്‍ തുടങ്ങി"
english_title: "Plus one plus two thulyatha registration"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/24325/plus-one-plus-two-thulyatha-registration"
published_at: "2022-02-04T07:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61fc8a0cc2012_images - 2022-02-04T073550.594.jpeg"
keywords: []
---

# പത്താംതരം, പ്ലസ്ടു തുല്യതാ രജിസ്‌ട്രേഷന്‍ തുടങ്ങി

> **Lead Summary:** കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് സാക്ഷരതാ മിഷന്‍ കേന്ദ്രത്തില്‍ 2022-23 വര്‍ഷത്തെ പത്താംതരം, പ്ലസ്ടു തുല്യതാ കോഴ്‌സിന്റെ പുതിയ രജിസ്‌ട്രേഷന്‍ തുടങ്ങി.

## Article Content

കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് സാക്ഷരതാ മിഷന്‍ കേന്ദ്രത്തില്‍ 2022-23 വര്‍ഷത്തെ പത്താംതരം, പ്ലസ്ടു തുല്യതാ കോഴ്‌സിന്റെ പുതിയ രജിസ്‌ട്രേഷന്‍ തുടങ്ങി.

17 വയസ് പൂര്‍ത്തിയായ ഏഴാംതരം വിജയിച്ചവര്‍ക്ക് പത്താംതരം തുല്യതാ കോഴ്‌സിനും 22 വയസ് പൂര്‍ത്തിയായ പത്താംതരം വിജയിച്ചവര്‍ക്ക് ഹയര്‍ സെക്കണ്ടറി തുല്യതാ കോഴ്‌സിനും പഠനം നടത്താം. ഫെബ്രുവരി 28 വരെ രജിസ്റ്റര്‍ ചെയ്യാം. പത്താംതരം തുല്യതാ കോഴ്‌സിന് 1850 രൂപയും ഹയര്‍ സെക്കണ്ടറിക്ക് 2500 രൂപയുമാണ് ഫീസ്. എസ് സി/എസ് ടി പഠിതാക്കള്‍ക്കും കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ പഠിതാക്കള്‍ക്കും (ചിറക്കല്‍, പാപ്പിനിശ്ശേരി, വളപട്ടണം, അഴീക്കോട്) ഫീസ് സൗജന്യം ലഭിക്കും. ഫോണ്‍: 9495365907.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/24325/plus-one-plus-two-thulyatha-registration)