---
title: "വിദ്യാഭ്യാസ സെമിനാർ സംഘടിപ്പിച്ചു"
english_title: "Conducted seminar"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/243261/conducted-seminar"
published_at: "2024-10-17T15:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6710e145702b2_1000032573.jpg"
keywords: []
---

# വിദ്യാഭ്യാസ സെമിനാർ സംഘടിപ്പിച്ചു

> **Lead Summary:** **കുറുമാത്തൂർ : ** കുറുമാത്തൂർ പഞ്ചായത്തിന്റെയും കെ. ഡിസ്ക്കിന്റെയും ആഭിമുഖ്യത്തിൽ വിദ്യാഭ്യാസ സെമിനാർ സംഘടിപ്പിച്ചു. ഗണിത പഠനത്തിന് നൂതന അന്വേഷണം എന്ന വിഷയത്തിൽ പനക്കാട് ജി എൽ പി സ്കൂളിൽ നടന്ന സെമിനാർ ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വക്കറ്റ് കെ കെ രക്നകുമാരി ഉദ്ഘാടനം ചെയ്തു.

## Article Content

**കുറുമാത്തൂർ : ** കുറുമാത്തൂർ പഞ്ചായത്തിന്റെയും കെ. ഡിസ്ക്കിന്റെയും ആഭിമുഖ്യത്തിൽ വിദ്യാഭ്യാസ സെമിനാർ സംഘടിപ്പിച്ചു. ഗണിത പഠനത്തിന് നൂതന അന്വേഷണം എന്ന വിഷയത്തിൽ പനക്കാട് ജി എൽ പി സ്കൂളിൽ നടന്ന സെമിനാർ ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വക്കറ്റ് കെ കെ രക്നകുമാരി ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ കുറുമാത്തൂർ പഞ്ചായത്ത് പ്രസിഡണ്ട് വിഎം സീന അധ്യക്ഷത വഹിച്ചു. മഞ്ചാടി പദ്ധതിയുടെ രീതിശാസ്ത്രം സംസ്ഥാന കോർഡിനേറ്റർ കെ കെ ശിവദാസൻ വിശദീകരിച്ചു. കെ ഡിസ്ക് സീനർ പ്രോഗ്രാം എക്സിക്യൂട്ടീവ്മാരായ എം സൗമ്യ, എം ജനകീരാമൻ, അരുൺ റോയ് പനക്കൽ, ടി വി പ്രസന്ന, സി അനിത, പി ലക്ഷ്മണൻ, പി പി കാഞ്ചന തുടങ്ങിയവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/243261/conducted-seminar)