---
title: "കണ്ണൂർ ഗവ. മെഡിക്കൽ കോളേജിന്റെ പ്രവൃത്തികൾക്കായി  3.80 കോടി രൂപയുടെ ഭരണാനുമതി"
english_title: "Kannur government medical college"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/24328/kannur-government-medical-college"
published_at: "2022-02-04T08:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61fc9191037c1_images - 2022-02-04T080759.641.jpeg"
keywords: []
---

# കണ്ണൂർ ഗവ. മെഡിക്കൽ കോളേജിന്റെ പ്രവൃത്തികൾക്കായി  3.80 കോടി രൂപയുടെ ഭരണാനുമതി

> **Lead Summary:** കണ്ണൂർ ഗവ. മെഡിക്കൽ കോളേജിന്റെ വിവിധ പ്രവൃത്തികൾക്കായി 2021-22 വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 3.80 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി എം വിജിൻ എം എൽ എ അറിയിച്ചു.

## Article Content

കണ്ണൂർ ഗവ. മെഡിക്കൽ കോളേജിന്റെ വിവിധ പ്രവൃത്തികൾക്കായി 2021-22 വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 3.80 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി എം വിജിൻ എം എൽ എ അറിയിച്ചു.

എംബിബിഎസ് വിദ്യാർത്ഥികളുടെ ലേഡീസ് ഹോസ്റ്റൽ, ഫാർമസി കോളേജിന്റെ മെൻസ് ഹോസ്റ്റൽ എന്നിവയുടെ പെയിന്റിംഗ് ഉൾപ്പടെയുള്ള അറ്റകുറ്റ പ്രവൃത്തിയും ക്വാർട്ടേഴ്‌സുകളുടെ നവീകരണം ഉൾപ്പടെ 2.06 കോടി, നഴ്‌സിംഗ് കോളേജിന്റെ ലേഡീസ് ഹോസ്റ്റൽ നവീകരണം, റൂഫിംഗ് പ്രവൃത്തി, കിച്ചൺ ബ്ലോക്ക് നിർമ്മാണം ഉൾപ്പടെ 99.17 ലക്ഷം, സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് പ്രവൃത്തി 75 ലക്ഷം രൂപ ഉൾപ്പടെയുളള പ്രവൃത്തികൾക്കാണ് സർക്കാർ ഭരണാനുമതി നൽകിയതെന്ന് എം എൽ എ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/24328/kannur-government-medical-college)