---
title: "ആരിഫ് മുഹമ്മദ് ഖാന് പകരം കേരള ഗവർണറായി അഡ്മിറല്‍ ദേവേന്ദ്ര കുമാര്‍ ജോഷി എത്തിയേക്കുമെന്ന് സൂചന"
english_title: "Admiral Devendra Kumar Joshi likely to replace Arif Mohammad Khan as Kerala Governor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/243295/admiral-devendra-kumar-joshi-likely-to-replace-arif-mohammad-khan-as-kerala-governor"
published_at: "2024-10-17T18:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67110dd6eb247_Arif-Mohammad-Khan-20190905_16d05602b38_medium.jpg"
keywords: []
---

# ആരിഫ് മുഹമ്മദ് ഖാന് പകരം കേരള ഗവർണറായി അഡ്മിറല്‍ ദേവേന്ദ്ര കുമാര്‍ ജോഷി എത്തിയേക്കുമെന്ന് സൂചന

> **Lead Summary:** ന്യൂഡല്‍ഹി: ആരിഫ് മുഹമ്മദ് ഖാന് പകരം കേരള ഗവർണറായി അഡ്മിറല്‍ ദേവേന്ദ്ര കുമാര്‍ ജോഷി എത്തിയേക്കുമെന്ന് സൂചന. നാവികസേന മുന്‍ മേധാവിയാണ് ദേവേന്ദ്ര കുമാര്‍. നിലവില്‍ ഇദ്ദേഹം ആന്‍ഡമാന്‍ നിക്കോബാര്‍ ലെഫ്റ്റനന്റ് ഗവര്‍ണറാണ്. ഗവര്‍ണര്‍ പദവിയില്‍ കാലാവധി പൂര്‍ത്തിയാക്കിയ ആരിഫ് മുഹമ്മദ് ഖാന് മറ്റൊരു പദവി നല്‍കിയേക്കുമെന്നാണ് റിപ്പോർട്ടുകൾ

## Article Content

ന്യൂഡല്‍ഹി: ആരിഫ് മുഹമ്മദ് ഖാന് പകരം കേരള ഗവർണറായി അഡ്മിറല്‍ ദേവേന്ദ്ര കുമാര്‍ ജോഷി എത്തിയേക്കുമെന്ന് സൂചന. നാവികസേന മുന്‍ മേധാവിയാണ് ദേവേന്ദ്ര കുമാര്‍. നിലവില്‍ ഇദ്ദേഹം ആന്‍ഡമാന്‍ നിക്കോബാര്‍ ലെഫ്റ്റനന്റ് ഗവര്‍ണറാണ്. ഗവര്‍ണര്‍ പദവിയില്‍ കാലാവധി പൂര്‍ത്തിയാക്കിയ ആരിഫ് മുഹമ്മദ് ഖാന് മറ്റൊരു പദവി നല്‍കിയേക്കുമെന്നാണ് റിപ്പോർട്ടുകൾ

ജമ്മു കശ്മീര്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ പദവിയില്‍ നാലു വര്‍ഷം പൂര്‍ത്തിയാക്കിയ മനോജ് സിന്‍ഹയ്ക്ക് പകരം ആര്‍എസ്എസ് നേതാവും ബിജെപി മുന്‍ ജനറല്‍ സെക്രട്ടറിയുമായ രാം മാധവ് പുതിയ ലെഫ്റ്റനന്റ് ഗവര്‍ണറായേക്കുമെന്നാണ് സൂചന. ആരിഫ് മുഹമ്മദ് ഖാന് പുറമെ, ഗവര്‍ണര്‍മാരായ മനോജ് സിന്‍ഹ, പി എസ് ശ്രീധരന്‍പിള്ള, തവര്‍ ചന്ദ് ഗെഹലോട്ട്, ബന്ദാരു ദത്താത്രേയ, ആനന്ദി ബെന്‍ പട്ടേല്‍ എന്നിവര്‍ക്കും മാറ്റമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/243295/admiral-devendra-kumar-joshi-likely-to-replace-arif-mohammad-khan-as-kerala-governor)