---
title: "മെഡിക്കല്‍, ഡെന്റല്‍ കോളേജുകളിലെ എംബിബിഎസ്‌, ബിഡിഎസ് കോഴ്സുകളിലെ ഒന്നാംഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു."
english_title: "Keem first allotment"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/24331/keam-first-allotment"
published_at: "2022-02-04T08:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61fc9795ddd76_images - 2022-02-04T083339.108.jpeg"
keywords: []
---

# മെഡിക്കല്‍, ഡെന്റല്‍ കോളേജുകളിലെ എംബിബിഎസ്‌, ബിഡിഎസ് കോഴ്സുകളിലെ ഒന്നാംഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു.

> **Lead Summary:** തിരുവനന്തപുരം : മെഡിക്കല്‍, ഡെന്റല്‍ കോളേജുകളിലെ എംബിബിഎസ്‌, ബിഡിഎസ് കോഴ്സുകളിലെ സംസ്ഥാന ക്വാട്ടാ സീറ്റുകളിലേക്കുള്ള ഒന്നാംഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു.

## Article Content

തിരുവനന്തപുരം : മെഡിക്കല്‍, ഡെന്റല്‍ കോളേജുകളിലെ എംബിബിഎസ്‌, ബിഡിഎസ് കോഴ്സുകളിലെ സംസ്ഥാന ക്വാട്ടാ സീറ്റുകളിലേക്കുള്ള ഒന്നാംഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു.

പ്രവേശന പരീക്ഷാ കമീഷണറുടെ വെബ്സൈറ്റിലാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. വെബ്സൈറ്റ് വിലാസം www.cee. kerala.gov.in.

തിങ്കള്‍ വൈകിട്ട് നാല്‌ വരെ പ്രവേശനം നേടാമെന്ന് അധികൃതര്‍ അറിയിച്ചു. ഇല്ലെങ്കില്‍ തുടര്‍ അലോട്ട്‌മെന്റ്‌ പ്രക്രിയക്ക്‌ പുറത്താകും. ഹെല്‍പ്പ് ലൈന്‍: 0471 2525300.

എംബിബിഎസിന്‌ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ 1247 പേരും സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ 2350 പേരും ആദ്യ അലോട്ട്‌മെന്റില്‍ ഇടം നേടി. ബിഡിഎസില്‍ സര്‍ക്കാര്‍ കോളേജുകളില്‍ 237 പേരും സ്വാശ്രയത്തില്‍ 1358 പേരും ഇടം നേടിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/24331/keam-first-allotment)