---
title: "തിയേറ്ററുകള്‍ അടച്ചിടാനുളള സര്‍ക്കാര്‍ തീരുമാനം ചോദ്യം ചെയ്തുളള ഹ‍ര്‍ജി ഹൈക്കോടതി ഇന്ന് പരി​ഗണിക്കും."
english_title: "Theatre closing "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/24332/theatre-closing"
published_at: "2022-02-04T08:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61fc9829731c6_images - 2022-02-04T083607.311.jpeg"
keywords: []
---

# തിയേറ്ററുകള്‍ അടച്ചിടാനുളള സര്‍ക്കാര്‍ തീരുമാനം ചോദ്യം ചെയ്തുളള ഹ‍ര്‍ജി ഹൈക്കോടതി ഇന്ന് പരി​ഗണിക്കും.

> **Lead Summary:** കൊച്ചി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സി കാറ്റ​ഗറിയില്‍ ഉള്‍പ്പെടുന്ന ജില്ലകളില്‍ തിയേറ്ററുകള്‍ അടച്ചിടാനുളള സര്‍ക്കാര്‍ തീരുമാനം ചോദ്യം ചെയ്തുളള ഹ‍ര്‍ജി ഹൈക്കോടതി ഇന്ന് പരി​ഗണിക്കും.

## Article Content

കൊച്ചി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സി കാറ്റ​ഗറിയില്‍ ഉള്‍പ്പെടുന്ന ജില്ലകളില്‍ തിയേറ്ററുകള്‍ അടച്ചിടാനുളള സര്‍ക്കാര്‍ തീരുമാനം ചോദ്യം ചെയ്തുളള ഹ‍ര്‍ജി ഹൈക്കോടതി ഇന്ന് പരി​ഗണിക്കും.

തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്, തിരുവനന്തപുരം സ്വദേശിയായ തിയേറ്റര്‍ ഉടമ നിര്‍മ്മല്‍ എന്നിവരാണ് ഹര്‍ജി സമര്‍പ്പിച്ചത്.

ലോക്ഡൗണ്‍ സമാന നിയന്ത്രണമുള്ളതിനാല്‍ ഞായറാഴ്ചകളില്‍ സിനിമാ തീയേറ്ററുകള്‍ അടച്ചിടണമെന്ന ഉത്തരവും ഫിയോക് ഹര്‍ജിയിലൂടെ ചോദ്യം ചെയ്യുന്നു. 50 ശതമാനം സീറ്റുകളില്‍ ആളുകളെ പ്രവേശിപ്പിച്ച്‌ തീയറ്ററുകള്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്നാണ് ഫിയോക്കിന്‍റെ പ്രധാന ആവശ്യം. ക്ലബ്ബുകള്‍, ബാറുകള്‍, മാളുകള്‍, പാര്‍ക്കുകള്‍ എന്നിവക്ക് പ്രവര്‍ത്തനാനുമതി നല്‍കിയ പശ്ചാത്തലത്തില്‍ തിയേറ്ററുകള്‍ക്കും ഇളവ് അനുവദിക്കണമെന്നാണ് ആവശ്യം.

തീരുമാനം വിവേചനപരമാണെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. തിയേറ്ററുകള്‍ അടച്ചിടണമെന്ന നിര്‍ദ്ദേശം പഠനമില്ലാതെയാണെന്നും ഫിയോക് കുറ്റപ്പെടുത്തുന്നു. എന്നാല്‍ തിയേറ്ററുകള്‍ തുറന്നു നല്‍കാനാകില്ലെന്നും അത് രോഗവ്യാപനം കൂട്ടുമെന്നും സംസ്ഥാന സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. അടച്ചിട്ട എസി ഹാളിനുളളില്‍ രണ്ടുമണിക്കൂറിലധികം തുടര്‍ച്ചയായി ഇരിക്കുന്നത് ഇപ്പോഴത്തെ സാഹചര്യത്തില്‍ അപകടകരമാണെന്നാണ് സര്‍ക്കാര്‍ അറിയിച്ചത്. വിദഗ്ധ സമിതിയുടെ നിര്‍ദേശ പ്രകാരമാണ് തിയേറ്ററുകള്‍ അടച്ചിടാന്‍ തീരുമാനിച്ചതെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/24332/theatre-closing)