---
title: "നവീൻ ബാബുവിന്റെ വേർപാടിൽ അങ്ങേയറ്റം വേദനയുണ്ട്: പി പി ദിവ്യ"
english_title: "Extremely pained by Naveen Babu's demise: PP Divya"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/243363/extremely-pained-by-naveen-babus-demise-pp-divya"
published_at: "2024-10-17T22:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67114adbd0fc8_PPDIVYA.jpg"
keywords: []
---

# നവീൻ ബാബുവിന്റെ വേർപാടിൽ അങ്ങേയറ്റം വേദനയുണ്ട്: പി പി ദിവ്യ

> **Lead Summary:** കണ്ണൂർ: എ ഡി എം ആയിരുന്ന നവീൻ ബാബുവിന്റെ വേർപാടിൽ അങ്ങേയറ്റം വേദനയുണ്ടെന്നും ദുഃഖമനുഭവിക്കുന്ന കുടുംബത്തിന്റെ സങ്കടത്തിൽ പങ്ക് ചേരുന്നുവെന്നും പിപി ദിവ്യ. ആദ്യമായാണ് നവീൻ ബാബുവിന്റെ മരണത്തിൽ പി പി ദിവ്യ പ്രതികരിക്കുന്നത്. താൻ രാജിവെച്ചതായി പി പി ദിവ്യ സോഷ്യൽ മീഡിയയിൽ ഇട്ട കുറിപ്പിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്.

## Article Content

കണ്ണൂർ: എ ഡി എം ആയിരുന്ന നവീൻ ബാബുവിന്റെ വേർപാടിൽ അങ്ങേയറ്റം വേദനയുണ്ടെന്നും ദുഃഖമനുഭവിക്കുന്ന കുടുംബത്തിന്റെ സങ്കടത്തിൽ പങ്ക് ചേരുന്നുവെന്നും പിപി ദിവ്യ. ആദ്യമായാണ് നവീൻ ബാബുവിന്റെ മരണത്തിൽ പി പി ദിവ്യ പ്രതികരിക്കുന്നത്. താൻ രാജിവെച്ചതായി പി പി ദിവ്യ സോഷ്യൽ മീഡിയയിൽ ഇട്ട കുറിപ്പിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്.

അഴിമതിക്കെതിരായ സദുദ്ദേശ വിമർശനമാണ് നടത്തിയതെന്നും എന്നാൽ തന്റെ പ്രതികരണത്തിൽ ചില ഭാഗങ്ങൾ ഒഴിവാക്കേണ്ടതായിരുന്നു എന്ന പാർട്ടി നിലപാടിനെ ശരിവെക്കുന്നുവന്നും പോലീസ് അന്വേഷണത്തിൽ പൂർണ്ണമായും സഹകരിക്കുമെന്നും ദിവ്യ വ്യക്തമാക്കി. പുതിയ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനത്തേക്ക് അഡ്വ. കെ.കെ. രത്‌നകുമാരിയെ പരിഗണിക്കാൻ പാർട്ടി സെക്രട്ടറിയേറ്റ് തീരുമാനിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/243363/extremely-pained-by-naveen-babus-demise-pp-divya)