---
title: "എലിപ്പനി: ബോധവത്കരണം ഊർജിതമാക്കി"
english_title: "kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/243366/kannur"
published_at: "2024-10-18T04:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6711998458f80_download.png"
keywords: []
---

# എലിപ്പനി: ബോധവത്കരണം ഊർജിതമാക്കി

> **Lead Summary:** **കണ്ണൂർ** :ജില്ലാ മെഡിക്കൽ ഓഫീസിന്റെ ആഭിമുഖ്യത്തിൽ എലിപ്പനി ബോധവൽക്കരണ പരിപാടികൾ ജില്ലയിൽ ഊർജിതമാക്കി. ഐ സി ഡി എസ് പ്രോഗ്രാം ഓഫീസർമാർക്ക് ബോധവത്കരണ ക്ലാസും പരിശീലന പരിപാടിയും സംഘടിപ്പിച്ചു. കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടിയിൽ ജില്ലാ സർവേലൻസ് ഓഫീസർ ഡോ. കെ സി സച്ചിൻ ക്ലാസ്സെടുത്തു. ജില്ലയിലെ 110 ഓളം പ്രോഗ്രാം ഓഫീസർമാർ പങ്കെടുത്തു. ജില്ലാ ശിശു സംരക്ഷണ ഓഫീസർ ബിന്ദു, ഡെപ്യൂട്ടി ജില്ലാ എഡ്യൂക്കേഷൻ ആൻഡ് മീഡിയ ഓഫീസർമാരായ എസ് എസ് ആർദ്ര, ടി. സുധീഷ് എന്നിവർ സംസാരിച്ചു.

## Article Content

**കണ്ണൂർ** :ജില്ലാ മെഡിക്കൽ ഓഫീസിന്റെ ആഭിമുഖ്യത്തിൽ എലിപ്പനി ബോധവൽക്കരണ പരിപാടികൾ ജില്ലയിൽ ഊർജിതമാക്കി. ഐ സി ഡി എസ് പ്രോഗ്രാം ഓഫീസർമാർക്ക് ബോധവത്കരണ ക്ലാസും പരിശീലന പരിപാടിയും സംഘടിപ്പിച്ചു. കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടിയിൽ ജില്ലാ സർവേലൻസ് ഓഫീസർ ഡോ. കെ സി സച്ചിൻ ക്ലാസ്സെടുത്തു. ജില്ലയിലെ 110 ഓളം പ്രോഗ്രാം ഓഫീസർമാർ പങ്കെടുത്തു. ജില്ലാ ശിശു സംരക്ഷണ ഓഫീസർ ബിന്ദു, ഡെപ്യൂട്ടി ജില്ലാ എഡ്യൂക്കേഷൻ ആൻഡ് മീഡിയ ഓഫീസർമാരായ എസ് എസ് ആർദ്ര, ടി. സുധീഷ് എന്നിവർ സംസാരിച്ചു.

കണ്ണൂർ ജില്ലയിൽ നിലവിൽ ഈ വർഷം ആകെ സ്ഥിരീകരിച്ച എലിപ്പനി കേസുകൾ 139 ആണ്. നിലവിൽ ഒമ്പത് മരണങ്ങൾ സ്ഥിരീകരിച്ചു. എലിപ്പനി സംശയാസ്പദമായ 67 കേസുകളും നാല് മരണങ്ങളും ഉണ്ടായിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/243366/kannur)