കടലാക്രമണം: തലശ്ശേരി പെട്ടിപ്പാലം കോളനി സ്പീക്കർ സന്ദർശിച്ചു

കടലാക്രമണം: തലശ്ശേരി പെട്ടിപ്പാലം കോളനി സ്പീക്കർ സന്ദർശിച്ചു
Oct 18, 2024 04:48 AM | By sukanya

തലശ്ശേരി: കള്ളക്കടൽ പ്രതിഭാസത്തെ തുടർന്നുണ്ടായ കടലാക്രമണത്തിൽ നാശനഷ്ട്ടം നേരിട്ട തലശ്ശേരി പെട്ടിപ്പാലം കോളനി നിയമസഭാ സ്പീക്കർ അഡ്വ എഎൻ ഷംസീർ സന്ദർശിച്ചു. കഴിഞ്ഞ ദിവസം രാവിലെയോടെയാണ് പ്രദേശത്തെ വീടുകൾക്ക് ഉൾവശത്ത് കൂടി കൂറ്റൻ തിരമാലകൾ ഇരച്ചുകയറി കനത്തനാശ നഷ്ടം സംഭവിച്ചത്.

വ്യാഴാഴ്ച ഉച്ചതിരിഞ്ഞാണ് സ്പീക്കർ പെട്ടിപ്പാലം കോളനിയിലെത്തി നാശനഷ്ടം സംഭവിച്ച വീടുകൾ സന്ദർശിച്ചത്. നഗരസഭ വൈസ് ചെയർമാൻ എം വി ജയരാജൻ, വാർഡ് കൗൺസിലർ കെ.ടി മൈഥിലി ,

തലശ്ശേരി സബ് കലക്ടർ കാർത്തിക് പാണിഗ്രഹി, ഇറിഗേഷൻ വകുപ്പ് എക്‌സിക്യൂട്ടിവ് എഞ്ചിനിയർ ഷിബു ജോർജ്, തഹസിൽദാർ എം വിജേഷ്, ഡപ്യൂട്ടി തഹസിൽദാർമാരായ വി രാജേഷ്, കെ രമേഷ് എന്നിവർ ഒപ്പമുണ്ടായിരുന്നു.

കടൽഭിത്തി നിർമ്മിച്ചതിനാൽ കഴിഞ്ഞ രണ്ട് വർഷമായി പെട്ടിപ്പാലത്ത് കടൽക്ഷോഭവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ ഉണ്ടായിട്ടില്ലെന്നും, കള്ളക്കടൽ പ്രതിഭാസത്തെ തുടർന്നുണ്ടായ നാശനഷ്ടം സംബന്ധിച്ച് അടിയന്തിര റിപ്പോർട്ട് തയ്യാറാക്കി സർക്കാരിന് സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും സ്പീക്കർ പറഞ്ഞു. മുഖ്യമന്ത്രിയുമായ് ആലോചിച്ച് യുദ്ധകാല അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കും.

തഹസിൽദാറോട് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മേഖലയിൽ ആവശ്യമായ സുരക്ഷ നടപടികൾ സ്വീകരിക്കുമെന്നും സബ് കലക്ടർ കാർത്തിക് പാണിഗ്രഹി പറഞ്ഞു.


anshamseeer

Next TV

Related Stories
രണ്ടു സർക്കാരുകൾക്കുമെതിരെ വിധിയെഴുതാൻ ജനങ്ങൾ അവസരം നോക്കി ഇരിക്കുന്നു - കെ.സി. വേണുഗോപാൽ  വയനാടും, ചേലക്കരയും, പാലക്കാടും ചരിത്ര ഭൂരിപക്ഷം നേടുമെന്നും പ്രഖ്യാപനം

Oct 18, 2024 06:04 AM

രണ്ടു സർക്കാരുകൾക്കുമെതിരെ വിധിയെഴുതാൻ ജനങ്ങൾ അവസരം നോക്കി ഇരിക്കുന്നു - കെ.സി. വേണുഗോപാൽ വയനാടും, ചേലക്കരയും, പാലക്കാടും ചരിത്ര ഭൂരിപക്ഷം നേടുമെന്നും പ്രഖ്യാപനം

രണ്ടു സർക്കാരുകൾക്കുമെതിരെ വിധിയെഴുതാൻ ജനങ്ങൾ അവസരം നോക്കി ഇരിക്കുന്നു - കെ.സി. വേണുഗോപാൽ വയനാടും, ചേലക്കരയും, പാലക്കാടും ചരിത്ര ഭൂരിപക്ഷം...

Read More >>
വയനാട് ഉപതെരഞ്ഞെടുപ്പിനൊരുങ്ങി യു.ഡി.എഫ്: പ്രചാരണത്തിന് ആവേശോജ്വല തുടക്കം

Oct 18, 2024 06:02 AM

വയനാട് ഉപതെരഞ്ഞെടുപ്പിനൊരുങ്ങി യു.ഡി.എഫ്: പ്രചാരണത്തിന് ആവേശോജ്വല തുടക്കം

വയനാട് ഉപതെരഞ്ഞെടുപ്പിനൊരുങ്ങി യു.ഡി.എഫ്: പ്രചാരണത്തിന് ആവേശോജ്വല...

Read More >>
കോട്ടയം ജില്ലയിലെ പാറത്തോട് ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയിൽ കണ്ടെത്തി

Oct 18, 2024 05:59 AM

കോട്ടയം ജില്ലയിലെ പാറത്തോട് ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയിൽ കണ്ടെത്തി

കോട്ടയം ജില്ലയിലെ പാറത്തോട് ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയിൽ...

Read More >>
എട്ടാം ക്ലാസിൽ ഈ വർഷം സബ്ജക്ട് മിനിമം നടപ്പിലാക്കും: മന്ത്രി വി ശിവൻകുട്ടി

Oct 18, 2024 04:52 AM

എട്ടാം ക്ലാസിൽ ഈ വർഷം സബ്ജക്ട് മിനിമം നടപ്പിലാക്കും: മന്ത്രി വി ശിവൻകുട്ടി

എട്ടാം ക്ലാസിൽ ഈ വർഷം സബ്ജക്ട് മിനിമം നടപ്പിലാക്കും: മന്ത്രി വി...

Read More >>
അരോളി ഗവ. ഹയർ സെക്കന്ററി സ്‌കൂൾ കെട്ടിടോദ്ഘാടനം മന്ത്രി നിർവഹിച്ചു: എല്ലാവർക്കും വിദ്യാഭ്യാസം നൽകാൻ പ്രതിജ്ഞാബദ്ധം: മന്ത്രി വി ശിവൻകുട്ടി

Oct 18, 2024 04:44 AM

അരോളി ഗവ. ഹയർ സെക്കന്ററി സ്‌കൂൾ കെട്ടിടോദ്ഘാടനം മന്ത്രി നിർവഹിച്ചു: എല്ലാവർക്കും വിദ്യാഭ്യാസം നൽകാൻ പ്രതിജ്ഞാബദ്ധം: മന്ത്രി വി ശിവൻകുട്ടി

അരോളി ഗവ. ഹയർ സെക്കന്ററി സ്‌കൂൾ കെട്ടിടോദ്ഘാടനം മന്ത്രി നിർവഹിച്ചു: എല്ലാവർക്കും വിദ്യാഭ്യാസം നൽകാൻ പ്രതിജ്ഞാബദ്ധം: മന്ത്രി വി...

Read More >>
എലിപ്പനി: ബോധവത്കരണം ഊർജിതമാക്കി

Oct 18, 2024 04:38 AM

എലിപ്പനി: ബോധവത്കരണം ഊർജിതമാക്കി

എലിപ്പനി: ബോധവത്കരണം...

Read More >>
Top Stories










News Roundup