---
title: " പി സരിൻ തന്നെ പാലക്കാട് സ്ഥാനാർഥി;  ജില്ലാ സെക്രട്ടിയറ്റ് അംഗീകാരം നൽകി"
english_title: " P Sarin is the candidate from Palakkad;  District Secretariat approved"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/243461/p-sarin-is-the-candidate-from-palakkad-district-secretariat-approved"
published_at: "2024-10-18T12:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67120367236ab_ps.jpg"
keywords: []
---

#  പി സരിൻ തന്നെ പാലക്കാട് സ്ഥാനാർഥി;  ജില്ലാ സെക്രട്ടിയറ്റ് അംഗീകാരം നൽകി

> **Lead Summary:** പാലക്കാട്: ഉപതെരഞ്ഞെടുപ്പിൽ പാലക്കാട് ഡോ പി സരിൻ സിപിഐഎം സ്വതന്ത്രനായി മത്സരിക്കുമെന്ന് സ്ഥിരീകരണം. സരിന്റെ സ്ഥാനാർത്ഥിത്വത്തിന് പാലക്കാട് ജില്ലാ സെക്രട്ടിയറ്റ് ഐകകണ്ഠേന അംഗീകാരം നൽകി. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇന്ന് വൈകുന്നേരം ഉണ്ടാകുമെന്നും പാർട്ടി നേതൃത്വം അറിയിച്ചു. പാർട്ടി ചിഹ്നം ഇല്ലാതെയായിരിക്കും സരിൻ തെരഞ്ഞെടുപ്പിൽ മത്സരിക്കുക.

## Article Content

പാലക്കാട്: ഉപതെരഞ്ഞെടുപ്പിൽ പാലക്കാട് ഡോ പി സരിൻ സിപിഐഎം സ്വതന്ത്രനായി മത്സരിക്കുമെന്ന് സ്ഥിരീകരണം. സരിന്റെ സ്ഥാനാർത്ഥിത്വത്തിന് പാലക്കാട് ജില്ലാ സെക്രട്ടിയറ്റ് ഐകകണ്ഠേന അംഗീകാരം നൽകി. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇന്ന് വൈകുന്നേരം ഉണ്ടാകുമെന്നും പാർട്ടി നേതൃത്വം അറിയിച്ചു. പാർട്ടി ചിഹ്നം ഇല്ലാതെയായിരിക്കും സരിൻ തെരഞ്ഞെടുപ്പിൽ മത്സരിക്കുക.

സരിനെ പാർട്ടി ചിഹ്നത്തിൽ തന്നെ മത്സരിപ്പിക്കണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്. പാർട്ടി സംസ്ഥാന നേതൃത്വം ഇതു സംബന്ധിച്ച അന്തിമ തീരുമാനം ഉടനെടുക്കും. താൻ ഏത് ചിഹ്നത്തിലും മത്സരിക്കാൻ തയ്യാറാണെന്ന് സരിൻ പാർട്ടിയെ അറിയിച്ചിട്ടുണ്ട്.

രാഹുൽ മാങ്കൂട്ടത്തിനെ പാലക്കാട് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെ വിമർശനവുമായി സരിൻ എത്തിയിരുന്നു. രാഹുൽ മാങ്കൂട്ടത്തിനെ കോൺഗ്രസ് നേതാക്കളുടെ പെട്ടി തൂക്കിയെന്ന് പി സരിൻ പരിഹസിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/243461/p-sarin-is-the-candidate-from-palakkad-district-secretariat-approved)