---
title: "കോളയാട് ടൗൺ സൗന്ദര്യ വൽകരണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു"
english_title: "kolayad"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/243482/kolayad"
published_at: "2024-10-18T13:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6712127602a9d_e7e8fa32-ccbd-42bd-b917-a42012137065.jpeg"
keywords: []
---

# കോളയാട് ടൗൺ സൗന്ദര്യ വൽകരണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു

> **Lead Summary:** **കോളയാട്**: കോളയാട് ടൗൺ സൗന്ദര്യ വൽകരണ പ്രവൃത്തികളുടെ ഉദ്ഘാടനം മട്ടന്നൂർ എംഎൽഎ കെ കെ ശൈലജ നിർവഹിച്ചു.2 കോടി രൂപ ചെലവിലാണ് പദ്ധതി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. ഇ സുധീഷ് കുമാർ പരിപാടിയിൽ അധ്യക്ഷനായി.പേരാവൂർ ബ്ലോക്ക് പഞ്ചായത്ത്‌ മെമ്പർ എ. ടി. കുഞ്ഞഹമ്മദ്, മുൻ പഞ്ചായത്ത്‌ പ്രസിഡന്റ്മാരായ കെ. പി സുരേഷ്കുമാർ, കെ. ടി ജോസഫ്, പഞ്ചായത്ത്‌ മെമ്പർ റോയ് പൗലോസ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ഷിജിത്ത് വായന്നൂർ, സാജൻ ചെറിയാൻ, ജനാർദനൻ മാസ്റ്റർ, വ്യാപാരി പ്രതിനിധി മനോജ്‌ തുടങ്ങിയവർ സംസാരിച്ചു. പഞ്ചായത്ത്‌ അസി. സെക്രട്ടറി എ. സി അനീഷ് സ്വാഗതവും പഞ്ചായത്ത്‌ മെമ്പർ പി. സുരേഷ് നന്ദിയും പറഞ്ഞു. ഉദ്ഘാടന ചടങ്ങിന് ശേഷം പദ്ധതി നടത്തിപ്പിന്റെ ആലോചനാ യോഗം ചേർന്നു. എംഎൽഎ പദ്ധതി വിശദീകരിച്ചു.

## Article Content

**കോളയാട്**: കോളയാട് ടൗൺ സൗന്ദര്യ വൽകരണ പ്രവൃത്തികളുടെ ഉദ്ഘാടനം മട്ടന്നൂർ എംഎൽഎ കെ കെ ശൈലജ നിർവഹിച്ചു.2 കോടി രൂപ ചെലവിലാണ് പദ്ധതി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. ഇ സുധീഷ് കുമാർ പരിപാടിയിൽ അധ്യക്ഷനായി.പേരാവൂർ ബ്ലോക്ക് പഞ്ചായത്ത്‌ മെമ്പർ എ. ടി. കുഞ്ഞഹമ്മദ്, മുൻ പഞ്ചായത്ത്‌ പ്രസിഡന്റ്മാരായ കെ. പി സുരേഷ്കുമാർ, കെ. ടി ജോസഫ്, പഞ്ചായത്ത്‌ മെമ്പർ റോയ് പൗലോസ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ഷിജിത്ത് വായന്നൂർ, സാജൻ ചെറിയാൻ, ജനാർദനൻ മാസ്റ്റർ, വ്യാപാരി പ്രതിനിധി മനോജ്‌ തുടങ്ങിയവർ സംസാരിച്ചു. പഞ്ചായത്ത്‌ അസി. സെക്രട്ടറി എ. സി അനീഷ് സ്വാഗതവും പഞ്ചായത്ത്‌ മെമ്പർ പി. സുരേഷ് നന്ദിയും പറഞ്ഞു. ഉദ്ഘാടന ചടങ്ങിന് ശേഷം പദ്ധതി നടത്തിപ്പിന്റെ ആലോചനാ യോഗം ചേർന്നു. എംഎൽഎ പദ്ധതി വിശദീകരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/243482/kolayad)