---
title: "'സഖാവ് ഗൗരിശങ്കർ' ഒക്ടോബർ 18ന് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തുമെന്ന് സംവിധായകൻ വാസുദേവൻ പട്ടുവം"
english_title: "Sagavugaurisankermovie"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/243502/sagavugaurisankermovie"
published_at: "2024-10-18T14:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6712201d42c60_1000032751.jpg"
keywords: []
---

# 'സഖാവ് ഗൗരിശങ്കർ' ഒക്ടോബർ 18ന് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തുമെന്ന് സംവിധായകൻ വാസുദേവൻ പട്ടുവം

> **Lead Summary:** മങ്കുന്നം ഫിലിംസിന്റെ ബാനറിൽ ശങ്കരനാരായണൻ നമ്പൂതിരി നിർമ്മിച്ച് വാസുദേവൻ പട്ടുവം സംവിധാനം ചെയ്ത സഖാവ് ഗൗരിശങ്കർ ഒക്ടോബർ 18ന് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തുമെന്ന് സംവിധായകൻ വാസുദേവൻ പട്ടുവം വാർത്താസമ്മേളനത്തിൽ അറിയിച്ചു.

## Article Content

മങ്കുന്നം ഫിലിംസിന്റെ ബാനറിൽ ശങ്കരനാരായണൻ നമ്പൂതിരി നിർമ്മിച്ച് വാസുദേവൻ പട്ടുവം സംവിധാനം ചെയ്ത സഖാവ് ഗൗരിശങ്കർ ഒക്ടോബർ 18ന് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തുമെന്ന് സംവിധായകൻ വാസുദേവൻ പട്ടുവം വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ഉൾ നാടൻ പ്രദേശങ്ങളുടെ പശ്ചാത്തലത്തിൽ ആനുകാലിക പ്രശ്നങ്ങൾ ഉൾക്കൊള്ളിച്ച് പുതുമുഖങ്ങളായ 75ലധികം കലാകാരന്മാരാണ് സിനിമയിൽ അഭിനയിച്ചിട്ടുള്ളത്. കേരളത്തിലെ 17ഓളം തീയറ്റുകറിലാണ് സിനിമ പ്രദർശനത്തിന് എത്തുന്നത്. അജയ് രാജ്, അഞ്ജു ഷിജിൻ എന്നിവരാണ് നായികാ നായകന്മാരായി എത്തുന്നത്. 35ദിവസം കൊണ്ട് പൂർത്തിയാക്കിയ സിനിമ ഒരു മണിക്കൂറും 53മിനിറ്റുമാണ് ദൈർഘ്യമുള്ളത്. 20ലക്ഷം രൂപയാണ് നിർമ്മാണ ചിലവ്.

ചിലവ് കഴിഞ്ഞ് ലഭിക്കുന്ന വരുമാനം IRPC യുടെ ഭിന്ന ശേഷിക്കാരുടെ കനിവ് സംഘത്തിന് നൽകാനാണ് തീരുമാനം.

വാർത്ത സമ്മേളനത്തിൽ ഡയറക്ടർ വാസുദേവൻ പട്ടുവം, പ്രൊഡ്യൂസർ ശങ്കരനാരായണൻ നമ്പൂതിരി, മഹേഷ് പോൾ, വിനോദ് കീഴാറ്റൂർ അജയ് രാജ്, പ്രിയ ബിജു, എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/243502/sagavugaurisankermovie)