---
title: "ഇരിട്ടിയിലെ വസ്ത്ര വ്യാപാര സ്ഥാപനത്തിൽ മോഷണം; രണ്ടരലക്ഷം രൂപ നഷ്ട്ടപെട്ടു"
english_title: "Theft At Clothing Store In Iritty"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/243607/theft-at-clothing-store-in-iritty"
published_at: "2024-10-18T22:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6712911fa6931_IRITY.jpg"
keywords: []
---

# ഇരിട്ടിയിലെ വസ്ത്ര വ്യാപാര സ്ഥാപനത്തിൽ മോഷണം; രണ്ടരലക്ഷം രൂപ നഷ്ട്ടപെട്ടു

> **Lead Summary:** ഇരിട്ടി : ഇരിട്ടി പുതിയ ബസ്റ്റാന്റിന് സമീപം പ്രവർത്തിക്കുന്ന പരാഗ് ഫാഷൻ വസ്ത്ര വ്യാപാര സ്ഥാപനത്തിൽ മോഷണം. വെള്ളിയാഴ്ച രാവിലെ കടതുറക്കാൻ എത്തിയ ജീവനക്കാരാണ് മോഷണം നടന്നത് കണ്ടത് . ഉടൻതന്നെ ഇരിട്ടി പോലീസിനെ വിവരം അറിയിക്കുകയായിരുന്നു . ഇരിട്ടി എസ് എച് ഒ എ. കുട്ടിക്കൃഷ്ണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. രണ്ടരലക്ഷം രൂപ നഷ്ട്ടപെട്ടതായി പരാതിയുണ്ട്

## Article Content

ഇരിട്ടി : ഇരിട്ടി പുതിയ ബസ്റ്റാന്റിന് സമീപം പ്രവർത്തിക്കുന്ന പരാഗ് ഫാഷൻ വസ്ത്ര വ്യാപാര സ്ഥാപനത്തിൽ മോഷണം. വെള്ളിയാഴ്ച രാവിലെ കടതുറക്കാൻ എത്തിയ ജീവനക്കാരാണ് മോഷണം നടന്നത് കണ്ടത് . ഉടൻതന്നെ ഇരിട്ടി പോലീസിനെ വിവരം അറിയിക്കുകയായിരുന്നു . ഇരിട്ടി എസ് എച് ഒ എ. കുട്ടിക്കൃഷ്ണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. രണ്ടരലക്ഷം രൂപ നഷ്ട്ടപെട്ടതായി പരാതിയുണ്ട്

സ്ഥാപനത്തിന്റെ സൈഡിലുള്ള എക്സ്ഹോസ്റ്റ് ഫാൻ ഇളക്കിമാറ്റിയാണ് മോഷ്ടാവ് ഉള്ളിൽ പ്രവേശിച്ചത്. 10.30 ഓടെ മോഷ്ടാവ് കടയ്ക്കുള്ളിൽ പ്രവേശിക്കുന്നതായാണ് സിസിടിവി ദൃശ്യങ്ങളിൽ ദൃശ്യമാകുന്നത്. ദൃശ്യങ്ങളിൽ മോഷ്‌ഷ്ടാവിനെ കാണാൻ കഴിയുമെങ്കിലും മുഖം മറച്ചനിലയിലായിരുന്നു. ടൗണിലെ മറ്റ് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള കൂടുതൽ അന്വേഷണത്തിലാണ് പോലീസ്. ഡോഗ് സ്‌ക്വാഡ്, വിരൽ അടയാള വിദഗ്ധർ ഉൾപ്പെടെ സ്ഥലത്തെത്തി പരിശോധന നടത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/243607/theft-at-clothing-store-in-iritty)