---
title: "വൈഎംസിഎ സപ്തതി സമാധാന സന്ദേശ യാത്രയ്ക്ക് തിങ്കളാഴ്ച തൊണ്ടിയിൽ സ്വീകരണം"
english_title: "thondi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/243619/thondi"
published_at: "2024-10-19T05:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6712fd51ba262_3a13a01c-0904-4262-b744-cbf39421c72e.jpeg"
keywords: []
---

# വൈഎംസിഎ സപ്തതി സമാധാന സന്ദേശ യാത്രയ്ക്ക് തിങ്കളാഴ്ച തൊണ്ടിയിൽ സ്വീകരണം

> **Lead Summary:** **

## Article Content

**

 പേരാവൂർ: **വൈഎംസിഎ കേരള റീജിയൻ സപ്തതി സന്ദേശ സമാധാന യാത്രയ്ക്ക് ഈ മാസം 21 ന് രാവിലെ 10 മണിക്ക് തൊണ്ടിയിൽ സ്വീകരണം നൽകും. ഇരിട്ടി സബ് റീജിയൻ ആഭിമുഖ്യത്തിൽ സഹകരണ ബേങ്ക് ഓഡിറ്റോറിയത്തിലാണ് പരിപാടി എന്ന് ഭാരവാഹികൾ പേരാവൂരിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 

സണ്ണി ജോസഫ് എംഎൽഎ സ്വീകരണ പരിപാടി ഉദ്ഘാടനം ചെയ്യും. വൈഎംസിഎ കേരള ചെയർമാൻ ജോസ് നെറ്റിക്കാടൻ സപ്തതി സന്ദേശം നൽകും. ആർച്ച് പ്രീസ്റ്റ് ഫാ. മാത്യു തെക്കേമുറി അനുഗ്രഹ പ്രഭാഷണം നടത്തും. പഞ്ചായത്ത്‌ അംഗങ്ങളായ ബാബു കെ. വി, രാജു ജോസഫ് വൈഎംസിഎ ഭാരവാഹികളായ ഡോ. എം ജെ മാത്യു, ഒ. മാത്യു, മത്തായി വീട്ടിയാങ്കൽ, കെ. എം തോമസ് തുടങ്ങിയവർ പങ്കെടുക്കുമെന്ന് ഭാരവാഹികളായ ജോണി തോമസ്, അബ്രഹാം കെ. സി, ഒ. മാത്യു എന്നിവർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/243619/thondi)