---
title: "സ്ത്രീ പദവി പഠന റിപ്പോർട്ട്‌ പ്രകാശനം ചെയ്തു"
english_title: "Reportpublished"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/243727/reportpublished"
published_at: "2024-10-19T13:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67136d36dc339_1000032901.jpg"
keywords: []
---

# സ്ത്രീ പദവി പഠന റിപ്പോർട്ട്‌ പ്രകാശനം ചെയ്തു

> **Lead Summary:** മാങ്ങാട്ടിടം ഗ്രാമപഞ്ചായത്തിലെ 2022-24 വാർഷിക പദ്ധതിയിൽ ഉൾപെടുത്തിയ സ്ത്രീ പദവി പഠന റിപ്പോർട്ട്‌ കെ കെ ശൈലജ എം. എൽ. എ പ്രകാശനം ചെയ്തു.

## Article Content

മാങ്ങാട്ടിടം ഗ്രാമപഞ്ചായത്തിലെ 2022-24 വാർഷിക പദ്ധതിയിൽ ഉൾപെടുത്തിയ സ്ത്രീ പദവി പഠന റിപ്പോർട്ട്‌ കെ കെ ശൈലജ എം. എൽ. എ പ്രകാശനം ചെയ്തു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പിസി ഗംഗാധരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ജി ആർ സി ഫെസിലിറ്റേറ്റർ എം കെ രമ്യാ റിപ്പോർട്ട് അവതരിപ്പിച്ചു.അന്താരാഷ്ട്ര ഗ്രാമീണ വനിതാദിനം ലക്ഷ്യവും പ്രസക്തിയും എന്ന വിഷയത്തിൽ സുനിൽ മാങ്ങാട്ടിടം പ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് കെ ശാന്തമ്മ, സെക്രട്ടറി അനിൽ, കെ ശിവ്യ, എം ഷീന, ലതീഷ് ബാബു ഐസിഡി സൂപ്പർവൈസർ ബിന്ദു തുടങ്ങിയവർ സംസാരിച്ചു.ചടങ്ങിൽ ഗ്രാമീണ തൊഴിൽ മേഖലയിലും തൊഴിൽ രംഗത്ത് തുടരുന്നവരും 80 വയസ്സിനുമേൽ പ്രായമുള്ളവരുമായ ദേവു മാറോളി, മാതു ചമ്പളോൻ, കല്യാണി തുടങ്ങിയവരെ ആദരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/243727/reportpublished)