---
title: "കോളയാട് ടൗൺ സൗന്ദര്യവൽക്കരണ പ്രവർത്തി ഉദ്ഘാടനം കെ കെ ശൈലജ എംഎൽഎ നിർവഹിച്ചു"
english_title: "Kolayadtown"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/243758/kolayadtown"
published_at: "2024-10-19T15:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67137e3ecc265_1000032931.jpg"
keywords: []
---

# കോളയാട് ടൗൺ സൗന്ദര്യവൽക്കരണ പ്രവർത്തി ഉദ്ഘാടനം കെ കെ ശൈലജ എംഎൽഎ നിർവഹിച്ചു

> **Lead Summary:**  **കണ്ണൂർ : **കോളയാട് ടൗൺ സൗന്ദര്യവൽക്കരണ പ്രവർത്തി ഉദ്ഘാടനം കെ കെ ശൈലജ എംഎൽഎ നിർവഹിച്ചു. രണ്ടുകോടി രൂപ ചിലവിലാണ് കോളയാട് ടൗൺ സൗന്ദര്യവൽക്കരണത്തിനായി ഒരുങ്ങുന്നത്.വയനാട് നിന്ന് കണ്ണൂർ എയർപോർട്ടിലേക്ക് പോകുന്ന റോഡിലുള്ള പ്രധാന ടൗൺ ആണ് വനാധിപത്യയോട് ചേർന്ന് കിടക്കുന്ന കോളയാട്. ഫുട്പാത്തിൽ ടൈൽ പകൽ, ഹാൻഡ് റെയിൽ സ്ഥാപിക്കൽ, ബസ് വെയിറ്റിംഗ് ഷെൽട്ടർ നിർമ്മാണം, റോഡ് സുരക്ഷാക്രമീകരണത്തിന്റെ ഭാഗമായി റോഡിൽ ലൈൻസ്, സൈൻബോക്സ്, സീബ്ര ലൈൻസ് എന്നീ പ്രവർത്തികളാണ് സൗന്ദര്യവൽക്കരണത്തിലൂടെ പ്രാവർത്തികമാക്കുന്നത്.

## Article Content

 **കണ്ണൂർ : **കോളയാട് ടൗൺ സൗന്ദര്യവൽക്കരണ പ്രവർത്തി ഉദ്ഘാടനം കെ കെ ശൈലജ എംഎൽഎ നിർവഹിച്ചു. രണ്ടുകോടി രൂപ ചിലവിലാണ് കോളയാട് ടൗൺ സൗന്ദര്യവൽക്കരണത്തിനായി ഒരുങ്ങുന്നത്.വയനാട് നിന്ന് കണ്ണൂർ എയർപോർട്ടിലേക്ക് പോകുന്ന റോഡിലുള്ള പ്രധാന ടൗൺ ആണ് വനാധിപത്യയോട് ചേർന്ന് കിടക്കുന്ന കോളയാട്. ഫുട്പാത്തിൽ ടൈൽ പകൽ, ഹാൻഡ് റെയിൽ സ്ഥാപിക്കൽ, ബസ് വെയിറ്റിംഗ് ഷെൽട്ടർ നിർമ്മാണം, റോഡ് സുരക്ഷാക്രമീകരണത്തിന്റെ ഭാഗമായി റോഡിൽ ലൈൻസ്, സൈൻബോക്സ്, സീബ്ര ലൈൻസ് എന്നീ പ്രവർത്തികളാണ് സൗന്ദര്യവൽക്കരണത്തിലൂടെ പ്രാവർത്തികമാക്കുന്നത്.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ഇ സുധീഷ് കുമാർ അധ്യക്ഷത വഹിച്ചു. പിഡബ്ല്യുഡി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ഷീല റിപ്പോർട്ട് അവതരിപ്പിച്ചു. എടി കുഞ്ഞമ്മദ്, ഉമാദേവി, ശ്രീജ പ്രദീപൻ, റോയ് പൗലോസ്, കെ പി സുരേഷ് കുമാർ,ഷിജിത്ത് വായനൂർ, കെ ടി ജോസഫ് , എസി അനീഷ് തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/243758/kolayadtown)