---
title: "പിണറായി എ കെ ജി മെമ്മോറിയൽ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനം"
english_title: "Akgmemmoriyalhss"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/243761/akgmemmoriyalhss"
published_at: "2024-10-19T15:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/671381a86e5c8_1000032935.jpg"
keywords: []
---

# പിണറായി എ കെ ജി മെമ്മോറിയൽ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനം

> **Lead Summary:**  **കണ്ണൂർ :** പിണറായി എ കെ ജി മെമ്മോറിയൽ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനം 20ന് നടക്കും. വൈകിട്ട് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കുമെന്ന് സ്കൂൾ അധികൃതർ തലശ്ശേരിയിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

## Article Content

 **കണ്ണൂർ :** പിണറായി എ കെ ജി മെമ്മോറിയൽ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനം 20ന് നടക്കും. വൈകിട്ട് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കുമെന്ന് സ്കൂൾ അധികൃതർ തലശ്ശേരിയിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

പുതുതായി നിർമ്മിച്ച ഹയർ സെക്കൻഡറി ബ്ലോക്ക്ൻ്റെയും സ്മാർട്ട് ക്ലാസ്സ് റൂമിൻ്റെയും സ്കൂൾ ഹാളും അനുബന്ധ ക്ലാസ് മുറികളുടെയും ഇൻഡോർ സ്റ്റേഡിയത്തിൻ്റെയും മുഖ്യ കവാടത്തിൻ്റെയും ഉദ്ഘാടനം 2024 ഒക്ടോബർ 20 ഞായറാഴ്ച വൈകുന്നേരം മൂന്ന് മണിക്ക് ബഹുമാനപ്പെട്ട കേരള വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ വി. ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു. ചടങ്ങിൽ ബഹുമാനപ്പെട്ട മ്യൂസിയം, രജിസ്ട്രേഷൻ, പുരാവസ്തു വകുപ്പ് മന്ത്രി ശ്രീ കടന്നപ്പള്ളി രാമചന്ദ്രൻ,ബഹുമാനപ്പെട്ട കണ്ണൂർ ജില്ലാ കലക്ടർ ശ്രീ അരുൺ കെ വിജയൻ ഐഎഎസ് എന്നിവർ മുഖ്യ അതിഥികളായി പങ്കെടുക്കും. രാഷ്ട്രീയ സാമൂഹിക സാംസ്കാരികമേഖലകളിലെ വിശിഷ്ട വ്യക്തികൾ ആശംസകൾ അറിയിച്ചു കൊണ്ട് സംസാരിക്കും.

ഒന്നാംഘട്ട പ്രവർത്തനത്തിന്റെ ഭാഗമായി ഹൈസ്കൂൾ വിഭാഗം ക്ലാസ് മുറികൾ, ഓപ്പൺ ഓഡിറ്റോറിയം, കോമ്പൗണ്ട് വാൾ, ഹൈസ്കൂൾ വിഭാഗം ലാബുകൾ, ലൈബ്രറി, മോഡുലർ കിച്ചൻ, കുടിവെള്ള പദ്ധതി എന്നിവ പൂർത്തീകരിച്ചുരണ്ടാംഘട്ട പ്രവർത്തനത്തിൻ്റെ ഭാഗമായി 14.76 കോടി രൂപയുടെ നിർമ്മാണങ്ങളാണ് പൂർത്തീകരിചിരിക്കുന്നത്. നബാർഡ് ഫണ്ട് 9.73 കോടിയുടെ ഹയർസെക്കൻഡറി ബ്ലോക്ക്,പ്ലാൻ ഫണ്ട് മൂന്നുകോടിയുടെ സ്കൂൾ ഹാളും, 4 ക്ലാസ് മുറികളും, 1.08 കോടിയുടെ ഇൻഡോർ സ്റ്റേഡിയവും, 80 ലക്ഷം രൂപയുടെ സ്മാർട്ട് ക്ലാസ് മുറികളും, ആസ്തി വികസന ഫണ്ട് 15 ലക്ഷത്തിൻ്റെ മുഖ്യ കവാടവുമാണ് 20-10-24 ഞായറാഴ്ച വൈകുന്നേരം 3 മണിക്ക് ഉദ്ഘാടനം ചെയ്യപ്പെടുന്നത്.2 കോടി രൂപയുടെ സ്കൂൾ ഗ്രൗണ്ട് നവീകരണ പ്രവർത്തനം നടന്നുവരുന്നു. കൂടാതെ 50 ലക്ഷം രൂപയുടെ ഹയർസെക്കൻഡറി ലാബ് സജ്ജീകരണവും ഉടൻ ആരംഭിക്കുന്നതാണ്. രണ്ടു ഘട്ടങ്ങളിലുമായി ആകെ 30 കോടിയുടെ നിർമ്മാണ പ്രവർത്തനങളാണ് നടന്നുവരുന്നത്.

ഒന്നരക്കോടി രൂപയുടെ ഹയർസെക്കൻഡറി ക്ലാസുകൾ സ്മാർട്ട് ക്ലാസ്സ് ആക്കുന്നതും 40 ലക്ഷം രൂപയുടെ സ്കൂൾ ഹാൾ നവീകരണവും സി എസ് ആർ ഫണ്ടുകൾ ഉപയോഗിച്ച് ഉടൻ ആരംഭിക്കുന്നതാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/243761/akgmemmoriyalhss)