---
title: "ബംഗളൂരുവില്‍ മലയാളി നഴ്സിങ് വിദ്യാര്‍ഥി ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍"
english_title: "banbnglore"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/243878/banbnglore"
published_at: "2024-10-20T06:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6714571c4c9c5_download_(6).jpeg"
keywords: []
---

# ബംഗളൂരുവില്‍ മലയാളി നഴ്സിങ് വിദ്യാര്‍ഥി ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍

> **Lead Summary:** തൊടുപുഴ : ബംഗളൂരുവില്‍ മലയാളി നഴ്സിങ് വിദ്യാർഥിനിയെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഇടുക്കി കീരിത്തോട് കിഴക്കേപ്പാത്തിക്കല്‍ അനഘ ഹരി ആണ് മരിച്ചത്.

## Article Content

തൊടുപുഴ : ബംഗളൂരുവില്‍ മലയാളി നഴ്സിങ് വിദ്യാർഥിനിയെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഇടുക്കി കീരിത്തോട് കിഴക്കേപ്പാത്തിക്കല്‍ അനഘ ഹരി ആണ് മരിച്ചത്.

ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു എന്നാണ് ബന്ധുക്കളെ അറിയിച്ചത്.

ബംഗളൂരുവിലെ സ്വകാര്യ നഴ്സിങ് കോളജില്‍ ബിഎസ്‌സി നഴ്സിങ്ങിന് പഠിക്കുകയായിരുന്നു അനഘ. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ രണ്ട് മണിയോടെയാണ് മരിച്ച നിലയില്‍ കണ്ടെത്തുന്നത്. മൃതദേഹം ബംഗളൂരു വിക്ടോറിയ ഹോസ്പിറ്റലില്‍. വിവരമറിഞ്ഞു ബന്ധുക്കള്‍ അവിടേക്ക് തിരിച്ചിട്ടുണ്ട്. മാതാവ് രാധ. സഹോദരങ്ങള്‍: അനന്തു, അതുല്‍.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/243878/banbnglore)