---
title: "പിണറായി എ കെ ജി സ്കൂൾ ഹയർ സെക്കന്ററി ബ്ലോക്ക് 20 ന് മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്യും"
english_title: "pinarayvijayan"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/243882/pinarayvijayan"
published_at: "2024-10-20T06:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6714596fd6964_download_(20).jpeg"
keywords: []
---

# പിണറായി എ കെ ജി സ്കൂൾ ഹയർ സെക്കന്ററി ബ്ലോക്ക് 20 ന് മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്യും

> **Lead Summary:** **പിണറായി** :എ കെ ജി മെമ്മോറിയൽ ഗവ. ഹയർ സെക്കന്ററി സ്കൂളിന്റെ പുതിയതായി നിർമിച്ച ഹയർ സെക്കന്ററി ബ്ലോക്കിന്റെയും സ്മാർട്ട് ക്ലാസ്റൂമിന്റെയും ഉദ്‌ഘാടനം ഒക്ടോബർ 20 ന് ഉച്ചക്ക് 3 ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. പുതിയതായി നിർമിച്ച സ്കൂൾ ഹാളും അനുബന്ധ ക്ലാസ് മുറികളുടെയും ഇൻഡോർ സ്റ്റേഡിയത്തിന്റെയും മുഖ്യകവാടത്തിന്റെയും ഉദ്‌ഘാടനവും മുഖ്യമന്ത്രി നിർവഹിക്കും. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അധ്യക്ഷത വഹിക്കും. രജിസ്ട്രേഷൻ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി മുഖ്യാതിഥിയാകും.

## Article Content

**പിണറായി** :എ കെ ജി മെമ്മോറിയൽ ഗവ. ഹയർ സെക്കന്ററി സ്കൂളിന്റെ പുതിയതായി നിർമിച്ച ഹയർ സെക്കന്ററി ബ്ലോക്കിന്റെയും സ്മാർട്ട് ക്ലാസ്റൂമിന്റെയും ഉദ്‌ഘാടനം ഒക്ടോബർ 20 ന് ഉച്ചക്ക് 3 ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. പുതിയതായി നിർമിച്ച സ്കൂൾ ഹാളും അനുബന്ധ ക്ലാസ് മുറികളുടെയും ഇൻഡോർ സ്റ്റേഡിയത്തിന്റെയും മുഖ്യകവാടത്തിന്റെയും ഉദ്‌ഘാടനവും മുഖ്യമന്ത്രി നിർവഹിക്കും. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അധ്യക്ഷത വഹിക്കും. രജിസ്ട്രേഷൻ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി മുഖ്യാതിഥിയാകും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/243882/pinarayvijayan)