---
title: "ഏലപ്പീടിക - മലയാംപടി തെരുവ് വിളക്കുകൾ ഉദ്ഘാടനം ചെയ്തു."
english_title: "elapeedika "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/243888/elapeedika"
published_at: "2024-10-20T07:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6714652bbbd78_f72f9e3b-8388-40a7-b14f-28be2fbf1e32.jpeg"
keywords: []
---

# ഏലപ്പീടിക - മലയാംപടി തെരുവ് വിളക്കുകൾ ഉദ്ഘാടനം ചെയ്തു.

> **Lead Summary:** നാടിൻ്റെ ചിരകാല അഭിലാഷമായിരുന്ന സ്ട്രീറ്റ് ലൈറ്റുകളുടെ സ്വിച്ച് ഓൺ കർമ്മം ഏലപ്പീടികയിൽ കണ്ണൂർ ജില്ലാപഞ്ചായത്ത് മെമ്പർ വി.ഗീത നിർവ്വഹിച്ചു.മലയാംപടിയിൽ ഫാത്തിമമാത ചർച്ച് വികാരി ഫാദർ അരുണും നിർവ്വഹിച്ചു പരിപാടിയിൽ ഏലപ്പീടിക സെൻ്റ് സെബാസ്റ്റ്യൻസ് ചർച്ച് വികാരി റവ.ഫാദർ സെബാസ്റ്റ്യൻ കീഴത്ത് മുഖ്യാതിഥിയായി പങ്കെടുത്തു.

## Article Content

നാടിൻ്റെ ചിരകാല അഭിലാഷമായിരുന്ന സ്ട്രീറ്റ് ലൈറ്റുകളുടെ സ്വിച്ച് ഓൺ കർമ്മം ഏലപ്പീടികയിൽ കണ്ണൂർ ജില്ലാപഞ്ചായത്ത് മെമ്പർ വി.ഗീത നിർവ്വഹിച്ചു.മലയാംപടിയിൽ ഫാത്തിമമാത ചർച്ച് വികാരി ഫാദർ അരുണും നിർവ്വഹിച്ചു പരിപാടിയിൽ ഏലപ്പീടിക സെൻ്റ് സെബാസ്റ്റ്യൻസ് ചർച്ച് വികാരി റവ.ഫാദർ സെബാസ്റ്റ്യൻ കീഴത്ത് മുഖ്യാതിഥിയായി പങ്കെടുത്തു.

ഉദ്ഘാടനപരിപാടിയിൽ ഏലപ്പീടിക, മലയാംപടി പ്രദേശങ്ങളിലെ രാഷ്ട്രീയ-സാമൂഹ്യ പ്രവർത്തകരായ ജോബ് ഒ .എ, സിനോ ജോസ്, ജിബിൻ വർഗ്ഗീസ്, സജു സി.എ, തോമസ് ആപ്ലിയിൽ, ബേബി ആനിത്തോട്ടത്തിൽ, ഷിജി റേയ് എന്നിവർ സംസാരിച്ചു. ഏലപ്പീടിക അങ്കണവാടി പരിസരം മുതൽ 29-ാം മൈൽ വെള്ളച്ചാട്ടം വരെ 1650 മീറ്ററും, രാജമുടി മുൽ മലയാംപടിഇലഞ്ഞിക്കൽ കുന്ന് വരെയുള്ള 2600 മീറ്ററും ഉൾപ്പെടെ, 4250 മീറ്റർ ദൂരത്തിൽ (നാലേകാൽ കിലോമീറ്റർ) നാട് പ്രകാശപൂരിതമായിരിക്കുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/243888/elapeedika)